
ഹിന്ദി സിനിമയിലെ ആദ്യ ലേഡി സൂപ്പർസ്റ്റാർ ആയിരുന്നു മരണപ്പെട്ട നടി ശ്രീദവി. ഇന്ത്യയിലെ മുഴുവൻ ജനങ്ങളെയും ദുഃഖത്തിലാക്കിയ ഒന്നായിരുന്നു ശ്രീദേവിയുടെ പെട്ടെന്ന് ഉള്ള വിയോഗം.ശ്രീദേവിയുടെ മരണത്തിൽ നിന്ന് കുടുംബവും പൂർണമായി മുക്തം ആയിട്ടില്ല. ഭര്‍ത്താവ് ബോണി കപൂറിന്‍റെയും മകള്‍ ജാന്‍വിയുടെയുമെല്ലാം മനസില്‍ അവര്‍ ഇന്നും ജീവിക്കുന്നുണ്ടെന്നായിരുന്നു കഴിഞ്ഞ ദിവസം ബോണി കപൂര്‍ പറഞ്ഞത്. ഇന്ന് ശ്രീദേവിയുടെ അമ്പത്തിയഞ്ചാം പിറന്നാൽ ആണ്. അവർ വിടവാങ്ങിയതിനു ശേഷം ഉള്ള ആദ്യ പിറന്നാൾ ആണിത്.
അമ്മയുടെ ഓർമയിൽ ശ്രീദേവിക്ക് ഒപ്പം ഉള്ള ഒരു ചിത്രം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് മകൾ ജാൻവി. കൈക്കുഞ്ഞായിരുന്ന സമയത്ത് ശ്രീദേവി ജാന്‍വിയെ എടുത്ത് ഭര്‍ത്താവിനൊപ്പം നില്‍ക്കുന്ന ചിത്രമാണത്. ഫെബ്രുവരി 25നാണു ശ്രീദേവിയെ മരിച്ച നിലയിൽ ദുബായിലെ ഹോട്ടലിൽ കണ്ടെത്തിയത്.
Post Your Comments