മാധ്യമങ്ങളെ വിമർശിച്ചു സംവിധായകൻ രഞ്ജിത്ത് ശങ്കർ. മാധ്യമങ്ങൾക്ക് ഇഷ്ടം എരിവും പുളിയും ഉള്ള വാർത്തകൾ. ഒരു ചാനൽ ഇന്റർവ്യൂയിൽ ആണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഒരു നടനെ കിട്ടിയാൽ മാധ്യമങ്ങൾ അയാൾക്ക് പറയാൻ ഉള്ളത് കേൾക്കില്ലെന്നും അവർക്ക് കേൾക്കേണ്ട കാര്യം പറയിപ്പിക്കാൻ ആണ് തിടുക്കം എന്നും രഞ്ജിത്ത് ശങ്കർ പറഞ്ഞു.
“സിനിമകളെ വിമർശിക്കുന്നു, കാരണം സിനിമകൾ തെറ്റായ സന്ദേശം നൽകുന്നു, എന്തിനു സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുന്ന സിനിമകൾ ചെയ്യുന്നു. നിങ്ങൾ ഇന്ന് രാവിലത്തെ പത്രം എടുത്തു നോക്കു , അതിന്റെ ഫ്രണ്ട് പേജിൽ എത്ര നല്ല വാർത്തകൾ ഉണ്ട്. നല്ല വാർത്തകൾ നടക്കുന്നില്ലേ . ഉണ്ട് , പക്ഷെ അവർക്ക് അതല്ല താല്പര്യം. അവർക്ക് താല്പര്യം കുറച്ച എരിവും പുളിയും ഉള്ള സാധനങ്ങൾ ആണ്. പക്ഷെ സിനിമ എടുക്കുമ്പോൾ അത് ചെയ്താൽ കുറ്റം. ഈ മാധ്യമങ്ങൾ തന്നെ വിമർശിക്കും. ഇവിടത്തെ പ്രമുഖ ന്യൂസ് അങ്കേഴ്‌സ് പോലും പക്ഷം പിടിച്ചാണ് സംസാരിക്കുന്നത്” രഞ്ജിത്ത് പറയുന്നു.
മേരിക്കുട്ടി എന്ന കഥാപാത്രം ഏറ്റെടുക്കാൻ പല നടന്മാരും മടിച്ചു. ഇതുപോലെ ഒരു റോൾ ചെയ്യുക എന്നത് ശ്രമകരം ആയ കാര്യം ആണ്. പലരും ഒരു പെൺകുട്ടിയെ വച്ച് ചെയ്താൽ പോരെ എന്ന് ചോദിച്ചുവെന്നും അദ്ദേഹം പറയുന്നു.
തന്റെ ഏറ്റവും മോശം ചിത്രമായ പ്രേതം ആണ് ബോക്സ് ഓഫീസിൽ ഏറ്റവും കൂടുതൽ കാശ് വാരിയതെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ഏറ്റവും നല്ല നാല് സിനിമകൾ എടുത്താൽ പോലും പ്രേതത്തിന്റെ കളക്ഷനോളം എത്തില്ല , പക്ഷെ ആളുകൾ ഓർത്തിരിക്കുന്ന സിനിമ പ്രേതം അല്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
Post Your Comments