
താര വിവാഹവും വേര്‍പിരിയലും ഇപ്പോള്‍ സാധാരണമായി മാറിക്കഴിഞ്ഞു. എട്ടു വര്‍ഷത്തെ ദാമ്പത്യത്തിനു വിരാമമിട്ടിരിക്കുകയാണ് ടെലിവിഷന്‍ ആരാധകരുടെ പ്രിയ താരം ജൂഹി പര്‍മര്‍. ഭര്‍ത്താവ് സച്ചിന് ഷറോഫുമായുള്ള വിവാഹ മോചനത്തെക്കുറിച്ചും സ്വകാര്യ ജീവിതത്തെക്കുറിച്ചും ഇത്രയും നാള് മൌനത്തിലായിരുന്ന താരം ഒരു പ്രമുഖ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ വിവാഹ മോചന കാലത്ത് വീട്ടുകാര്‍ നല്കിയ പിന്തുണയെക്കുറിച്ച് പറയുന്നു.
ഒറ്റയക്ക് കുഞ്ഞിനെ നോക്കുക എന്നത് വെല്ലുവിളി നിറഞ്ഞതും ഇരട്ടി ഉത്തരവാദിത്തം നിറഞ്ഞതുമാണെന്നു താരം പറയുന്നു. എന്റെ മാതാപിതാക്കളും സുഹൃത്തുക്കളുമാണ് എനിക്ക് പിന്തുണ നല്കി വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ എന്നെ പ്രാപ്തയാക്കിയത്. കൂടാതെ വിവാഹമോചന സമയത്ത് മകള്‍ സമൈറ വളരെ പക്വതയോടെയാണ് പെരുമാറിയതെന്നും ജൂഹി പറയുന്നു. അവള് വിവാഹമോചനത്തെ പറ്റി ഒരുപാട് ചോദ്യങ്ങള്‍ ചോദിച്ചിട്ടില്ല. തന്റെ ജീവിതത്തില്‍ ഇപ്പോള്‍ എല്ലാം സമൈറയാണെന്നും താരം പറയുന്നു.
Post Your Comments