മലയാള താരങ്ങളിൽ മോഹൻലാലിന് പുറമെ ദുരിതാശ്വാസനിധിയിലേക്ക് 25 ലക്ഷം നൽകി മമ്മുട്ടിയും ദുൽഖർ സൽമാനും. എറണാകുളം കളക്ടർ മുഹമ്മദ് സഫിറുള്ളയ്ക്കാണ് മമ്മുട്ടി തുക കൈമാറിയത്. മമ്മുട്ടി 15 ലക്ഷവും ദുൽഖർ 10 ലക്ഷവും ആണ് സംഭാവന ചെയ്തിരിക്കുന്നത്. താരസംഘടനയായ ‘അമ്മ’ 10 ലക്ഷം രൂപ നേരത്തെ തന്നെ നല്‍കിയിരുന്നു. ഇത് ആദ്യ ഘട്ട സഹായമാണെന്നും കൂടുതല്‍ സഹായം ഉടന്‍ നല്‍കുമെന്നും ‘അമ്മ”യ്ക്ക് വേണ്ടി തുക കൈമാറിയ മുകേഷും ജഗതീഷും പറഞ്ഞിരുന്നു.
പല ഭാഗങ്ങളിൽ നിന്നും ദുരിതാശ്വാസനിധിയിലേക്ക് സംഭാവനകൾ വരുകയാണ്. എം യൂസഫലി 5 കോടി, കമൽഹാസൻ 25 ലക്ഷം, സൂര്യയും കാർത്തിയും ചേർന്ന് 25 ലക്ഷം, തെലുങ്ക് നടൻ വിജയ് ദേവർകൊണ്ടേ 5 ലക്ഷം, രാംചരൻ 60 ലക്ഷം, തമിഴ്നാട് സർക്കാർ 5 കോടി, കര്‍ണ്ണാടക സര്‍ക്കാര്‍ 10 കോടി, യുഎഇ എക്സ്ചേഞ്ച് ചെയര്മാന് ബിആര്‍ ഷെട്ടി 2 കോടി, ഡിഎംകെ 1 കോടി രൂപ, എന്‍ജിഒ യൂണിയന് 38 ലക്ഷം. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൂടുതല്‍ തുക പിരിച്ചുനല്‍കാന്‍ കമല്ഹാസന് തന്റെ ആരാധകരോട് ആഹ്വാനം ചെയ്തു.
Post Your Comments