ചെന്നൈയിൽ ഞായറാഴ്ച വിക്രമിന്റെ മകൻ ധ്രുവ് ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് നിർത്തിയിട്ടിരുന്ന മൂന്ന് ഓട്ടോകളെ ഇടിച്ചിരുന്നു. ധ്രുവ് മദ്യപിച്ചിരുന്നുവെന്നും അതാണ് അപകടത്തിന് കാരണം എന്നുമായിരുന്നു പുറത്തു വന്ന വാർത്തകൾ. ഇപ്പോൾ ഇതിനു വിശദീകരണവും ആയി എത്തിയിരിക്കുകയാണ് അച്ഛൻ വിക്രം. ധ്രുവ് മദ്യപിച്ചിരുന്നില്ലെന്നും ശ്രദ്ധക്കുറവാണ് അപകടത്തിന് കാരണം ആയതെന്നും ആണ് വിക്രം പറയുന്നത്.
ധ്രുവ് മദ്യപിച്ചിരുന്നുവെന്നും അതിനാല്‍ അറസ്റ്റ് ചെയ്യുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ധ്രുവ് സുഹൃത്തിനെ കണ്ടതിന് ശേഷം രാവിലെ നേരത്തേ വീട്ടിലേക്ക് തിരിക്കുകയായിരുന്നു. ധ്രുവിനെ അറസ്റ്റ് ചെയ്ത ജാമ്യത്തിൽ വിടുകയായിരുന്നു. അപകടത്തിൽ ഓട്ടോയ്ക്ക് കേടുപാട് സംഭവിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Post Your Comments