മോഹന്‍ലാല്‍ എന്ന നടന് ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെടുന്നത് ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറുന്ന ഒരാളായിട്ടാണ്. അഭിമുഖ പരിപാടിയില്‍ ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ അവിടെയും ഇവിടെയും തൊടാതെയാണ് താരം മറുപടി നല്‍കുന്നതെന്ന് പരക്കെ ഒരു ആക്ഷേപമുണ്ട്, ഇതുമായി ബന്ധപ്പെട്ടു ഒരു അഭിമുഖ പരിപാടിയില്‍ മോഹന്‍ലാല്‍ പ്രതികരിക്കുകയുണ്ടായി.
‘എന്നെക്കുറിച്ച് പണ്ട് കാലങ്ങളില്‍ പറഞ്ഞു കൊണ്ടിരുന്നത് ഞാന്‍ ചോദ്യങ്ങളില്‍ നിന്ന് വഴുതി മാറി പോകുന്ന ഒരാളാണ് എന്നാണ്. വളരെ ശൈ ആയിട്ടുള്ള ആളാണെന്നും, ഇത് രണ്ടും സത്യമാണ്. നമുക്ക് ഒരു ഉത്തരം ഡിമാന്‍ഡ് ചെയ്യുന്ന അല്ലെങ്കില്‍ ഉത്തരം നല്കാവുന്ന ഒരു ചോദ്യങ്ങളൊന്നും മുന്‍പ് ഉണ്ടായിട്ടില്ല. നല്ല ചോദ്യങ്ങള്‍ക്ക് നല്ല മറുപടി തീര്‍ച്ചയായും പ്രതീക്ഷിക്കാം. സിനിമയിലെയും, അഭിമുഖങ്ങളിലെയും മോഹന്‍ലാലിന് തമ്മില്‍ വളരെയധികം അന്തരമുണ്ട്- സൂപ്പര്‍ താരം വ്യക്തമാക്കുന്നു.
Post Your Comments