Cinema

മികച്ച ഫാനിനെ കണ്ടെത്താൻ മോഹൻലാൽ നടത്തിയ ചലഞ്ച് ; വിജയികളെ പ്രഖ്യാപ്പിച് സൂപ്പർതാരം

കുറച്ച ദിവസങ്ങൾക്ക് മുൻപ് സൂപ്പർതാരം മോഹൻലാൽ തന്റെ ഏറ്റവും വലിയ ഫാനിനെ തിരഞ്ഞെടുക്കാൻ ഒരു മത്സരം നടത്തിയിരുന്നു. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ മുതൽ നീരാളി വരെ ഉള്ള ചിത്രങ്ങളിൽ താൻ എത്ര പാട്ടുകളിൽ അഭിനയിച്ചിട്ടുണ്ടായിരുന്നു എന്ന് കണ്ടു പിടിക്കുക എന്നതായിരുന്നു ചാലഞ്ച്.

ശരിയായ ഉത്തരം നൽകിയ മൂന്ന് പേരെയാണ് സൂപ്പർതാരം തിരഞെടുത്തിരിക്കുന്നത്. തന്റെ ഫേസ്ബുക് പേജിലൂടെ തന്നെയാണ് അദ്ദേഹം വിജയികളെ അറിയിച്ചത്. വൈശാഖ് എസ് എസ് ആണ് ഒന്നാം സമ്മാനം സ്വന്തമാക്കിയത്. മഹേഷ് എസ് എല്‍ രണ്ടാം സമ്മാനവും രാഹുല്‍ രവീന്ദ്രന്‍ മൂന്നാം സമ്മാനവും കരസ്ഥമാക്കി.

 

മത്സരത്തിൽ വിജയിയെ കാത്തിരിക്കുന്നത് തായ്‌ലൻഡ് ട്രിപ്പാണ്.മൂന്നു പകലുകളും നാലു രാത്രികളുമാണ് ട്രിപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്മാര്‍ട്ട് ഫോണ്‍ രണ്ടാം സമ്മാനവും മൂന്നാം സമ്മാനവുമായി ഓഡിയോ സിസ്റ്റവുമാണ് ലഭിക്കുന്നത്

shortlink

Related Articles

Post Your Comments


Back to top button