
മലയാള സിനിമയിലെ സ്ത്രീകൾക്ക് വേണ്ടി ആരംഭിച്ച സംഘടനയാണ് ഡബ്ള്യു സി സി. നദി ആക്രമിക്കപ്പെട്ട പശ്ചാത്തലത്തിൽ ആരംഭിച്ച സംഘടനാ സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഉള്ളത് ആണ്. ഡബ്ള്യു സി സി തുടങ്ങാൻ പ്രചോദനമായ കാര്യങ്ങൾ പങ്ക് വയ്ക്കുകയാണ് സംവിധായികയും സംഘടനാ ആരംഭിക്കാൻ മുൻപന്തിയിൽ നിന്ന അഞ്ജലി മേനോൻ.
“കുറച് വർഷങ്ങൾക്ക് മുൻപാണ് വുമൺ ഇൻ ഫിലിം ആൻഡ് ടെലിവിഷൻ എന്ന സംഘടനയെകുറിച് അറിഞ്ഞത്. ലോകം മുഴുവൻ വ്യാപിച്ചു കിടക്കുന്ന ഒരു സംഘടനയാണ് അത്. 2012ലെ നാഷണൽ അവാർഡ് സമയത് അവാർഡ് കിട്ടിയ സ്ത്രീകളെ എല്ലാരേയും ചേർത്തു അവർ ഒരു ആശംസ ചടങ്ങ് നടത്തിയിരുന്നു , ആ സമയത്താണ് അതിനെ കുറിച് വ്യക്തം ആയി അറിയുന്നത്. സ്ത്രീകളെ ഒരുപാട് കാര്യങ്ങളിൽ സഹായിക്കുന്ന ഒരു ഓർഗനൈസേഷൻ ആണ് അത്. ആ സമയത്താണ് എന്ത് കൊണ്ട് നമ്മുക് ഇങ്ങനെ ഒരു സംഘടനാ ആയിക്കൂടാ എന്ന് തോന്നിയത്. ചിലരോട് ഒക്കെ സംസാരിച്ചു. പിന്നീട് ഇവിടെ പെട്ടെന്ന് ഉണ്ടായ സാഹചര്യങ്ങൾ കാരണം ആണ് സംഘടനാ ഉണ്ടായത്. ഇതില്ലാതെ നടക്കില്ല എന്നൊരു അവസ്ഥ വന്നപ്പോൾ ആണ് പെട്ടെന്ന് ഞങ്ങൾ ഡബ്ള്യു സി സി ആരംഭിച്ചത്. ഇനി ഇങ്ങനെ ഒരു സംഭവം ഉണ്ടാകരുത് അത് തടയുക എന്നത് ഒക്കെയാണ് ലക്ഷ്യം. ഫീൽഡിൽ സ്ത്രീകൾ തുറന്നു പറയാൻ മടിക്കുന്ന ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്. അതിനെല്ലാം ഒരു പരിഹാരം എന്നത് ആണ് ഡബ്ള്യു സി സി കൊണ്ട് ഞങ്ങൾ ഉദ്ദേശിച്ചത്.” അഞ്ജലി പറയുന്നു.
“സംഘടനയുടെ ലക്‌ഷ്യം എന്താണ് എന്ന് ഞങ്ങൾ മുൻപ് വെളിപ്പെടുത്തിയിട്ടുണ്ട്. ഓർഗനൈസേഷൻ സെറ്റായി വരേണ്ടതുണ്ട്. ഇവിടെ ഉള്ള മറ്റു സംഘടനകളുടെ വർക്കിംഗ് പാറ്റേൺ നോക്കി നമ്മുക് എന്താണ് അനുയോജ്യം ആയി ഉള്ളത് എന്ന് തിരഞ്ഞെടുക്കണം. ഇനി മുന്നോട്ട് ഉള്ള സ്റെപ്സ് എങ്ങനെ ആയിരിക്കണം. ഒരുപാട് തീരുമാനം എടുക്കാൻ ഉണ്ട്. ചില തീരുമാനങ്ങൾ ഞങ്ങൾ എടുത്തിട്ടും ഉണ്ട്. ഇപ്പൊ ഇവിടെ നിലവിൽ ഉള്ള സംഘടനകളുടെ നല്ല പോളിസികൾ ഏറ്റെടുക്കുക. മീഡിയ ലോ അനുസരിച്ചു മുന്നോട്ട് പോയി പാളിച്ചകൾ എല്ലാം തിരുത്തുക.എന്നിവയെല്ലാം ആണ് ലക്ഷ്യങ്ങൾ.” അഞ്ജലി വ്യക്തമാക്കി
Post Your Comments