Cinema

മകളെ ചുണ്ടിൽ ചുംബിച്ചതിന്‌ തന്നെ വിമർശിച്ചവർക്ക് മറുപടിയുമായി ഐശ്വര്യ റായ്

കഴിഞ്ഞ ദിവസമാണ് തന്റെ മകൾ ആരധ്യയെ ചുണ്ടിൽ ചുംബിക്കുന്ന ചിത്രം ഐശ്വര്യ റായ് ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ചത്.നിമിഷങ്ങൾക്കകം കടുത്ത വിമർശനവും ആയി സോഷ്യൽ മീഡിയ രംഗത്ത് വന്നു. ഇപ്പോൾ അതിനെല്ലാം കടുത്ത ഭാഷയിൽ മറുപടിയും ആയി വന്നിരിക്കുകയാണ് ഐശ്വര്യ. താൻ ചെയ്യുന്ന കാര്യങ്ങളെയോ, താൻ പൊതുഇടങ്ങളിൽ മകളോട് എങ്ങനെ പെരുമാറുന്നു എന്നതിനെയോ ഈ അഭിപ്രായങ്ങൾ ഒരിക്കലും സ്വാധീനിക്കാൻ പോകുന്നില്ലെന്ന് ഒരു അഭിമുഖത്തിൽ ഐശ്വര്യ വ്യക്തമാക്കി.

“അവള്‍ എന്റെ മകളാണ്. ഞാന്‍ അവളെ സ്‌നേഹിക്കുന്നു. അവളെ സംരക്ഷിക്കുകയും ചേര്‍ത്തുപിടിക്കുകയുമെല്ലാം ചെയ്യും. എന്റെ മകളും എന്റെ ജീവിതമാണ്.” ഐശ്വര്യ വ്യക്തമാക്കി. എന്തൊക്കെ ട്രോളുകൾ വന്നാലും താൻ ഇങ്ങനെ തന്നെ ആയിരിക്കുമെന്നും അതിനെ മാറ്റാൻ ആർക്കും കഴിയില്ലെന്നും അവർ പറയുന്നു. ആളുകൾക്ക് വേണ്ടത് ആർട്ടിഫിഷ്യൽ ഫോട്ടോകൾ ആണെങ്കിൽ തനിക്ക് അങ്ങനെ പെരുമാറാൻ കഴിയില്ലെന്നും ഐശ്വര്യ വ്യക്തമാക്കുന്നു.

shortlink

Post Your Comments


Back to top button