ഇന്ദിരാ ഗാന്ധിയുടെ ജീവിതത്തെ കുറിച് പത്രപ്രവർത്തകനായ സാഗരിക ഘോഷ് എഴുതിയ “ഇന്ദിര: ഇന്ത്യാസ് മോസ്റ്റ് പവര്‍ഫുള്‍ മിനിസ്റ്റര്‍” എന്ന പുസ്തകത്തെ ആധാരമാക്കി ഒരുക്കുന്ന വെബ് സീരീസിൽ ഇന്ദിര ഗാന്ധിയായി വേഷമിടാൻ ഒരുങ്ങി ബോളിവുഡ് താരം വിദ്യാ ബാലൻ. ഇന്ദിരയുടെ ജീവിതം വെറുമൊരു സിനിമയിൽ ഒതുങ്ങുന്നത് അല്ലെന്നും അതുകൊണ്ടാണ് വെബ് സീരീസ് ആയി ചെയ്യുന്നതെന്നും വിദ്യ പറയുന്നു.
“ഇന്ദിര ഗാന്ധി ശക്തയായ ഒരു സ്ത്രീയാണ്, ഇതുപോലൊരു വേഷം ചെയ്യാൻ താൻ ആഗ്രഹിച്ചിരുന്നു. ഇങ്ങനെ ഒരു സീരീസ് ഒരുക്കാൻ ഒരുപാടു പഠനം ആവശ്യം ആണ്. ചിത്രം പുസ്തകത്തെ ആധാരമാക്കി ഉള്ളതാണ് അതുകൊണ്ട് തന്നെ ഗാന്ധി കുടുംബത്തിന്റെ അനുവാദം ആവശ്യമില്ല.” വിദ്യ പറയുന്നു.
പുസ്തകത്തിന്റെ ചിത്രീകരണ അവകാശം വിദ്യാ ബാലനും ഭർത്താവും സാഗരികയിൽ നിന്നും വാങ്ങി കഴിഞ്ഞു. ഇന്ദിരയെ വലിയ സ്ക്രീനിൽ കാണുന്നതിൽ വളരെ സന്തോഷം ഉണ്ടെന്ന് സാഗരിക പ്രതികരിച്ചു.
Post Your Comments