Cinema

ദുരിതമനുഭവിക്കുന്നവർക്ക് ഒരു ദിവസത്തെ കളക്ഷൻ തുകയും ആയി മറഡോണയുടെ അണിയറപ്രവർത്തകർ

മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന മനുഷ്യർക്കായി മറഡോണ എന്ന ചിത്രത്തിന്റെ ഒരു ദിവസത്തെ കളക്ഷൻ നൽകുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കാണ് ചിത്രത്തിന്റെ ഒരു ദിവസത്തെ കളക്ഷൻ നൽകുക. ചിത്രത്തിലെ നായകനായ ടോവിനോ, സംവിധായകൻ വിഷ്ണു നാരായണൻ, എഴുത്തുകാരൻ എന്നിവരാണ് ഇക്കാര്യം ഫേസ്ബുക് ലൈവിലുടെ അറിയിച്ചത്. ഈ തുക കൃഷി നാശം സംഭവിച്ചവര്‍ക്കായി മന്ത്രി വി എസ് സുനില്‍ക്കുമാറിന് കൈമാറും.

മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ടോവിനോ നായകനായി നവാഗതൻ ആയ വിഷ്ണു നാരായണൻ സംവിധാനം ചെയ്ത ചിത്രം. പുതുമുഖം ആയ ശരണ്യ ആണ് ചിത്രത്തിലെ നായികാ. ടോവിനോക്ക് പുറമെ ചെമ്പൻ വിനോദ്, ടിറ്റോ വിൽ‌സൺ, ലിയോണോ ലിഷോയ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കൃഷ്ണമൂർത്തി തിരക്കഥയൊരുക്കിയ ചിത്രം നിർമിച്ചത് മിനി സ്റ്റുഡിയോസ് ആണ്.

shortlink

Post Your Comments


Back to top button