തന്റെ സിനിമയിലെ സ്ത്രീവിരുദ്ധ ഡയലോഗുകളുടെ പേരിൽ താൻ മാപ്പു പറയില്ലെന്ന് നടനും സംവിധായകനും ആയ രഞ്ജിത്. മാപ്പു പറയേണ്ട ആവശ്യമില്ല, അത് ഒരു പ്രത്യേക കഥാപാത്രത്തിന്റെ സ്വഭാവം ആയിരിക്കും എന്നും അതിനെ സ്ത്രീവിരുദ്ധതയുടെ പട്ടികയിൽ ഉൾപെടുത്താൻ കഴിയില്ലെന്നും രഞ്ജിത് പറയുന്നു.
“ഞാൻ മനുഷ്യനെ സ്ത്രീ എന്നോ പുരുഷൻ എന്നോ വേർതിരിച്ചു കാണാറില്ല. കഥാപാത്രങ്ങൾ സാഹചര്യത്തിന് അനുസരിച് എന്ത് സംസാരിക്കണം എന്ന് തീരുമാനിക്കാൻ ഉള്ള അവകാശം എഴുത്തുകാരനാണ്. പക്ഷെ ക്രൂരനായ അല്ലെങ്കില്‍ സ്ത്രീവിരുദ്ധനായ കഥാപാത്രമാണ് ശരിയെന്ന് സിനിമയിലൂടെ പറയാന്‍ ശ്രമിച്ചാല്‍ അതിനെതിരെ പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യം പ്രേക്ഷകര്‍ക്കുണ്ട്.” രഞ്ജിത് പറയുന്നു.
ചില സിനിമകള്‍ സ്ത്രീവിരുദ്ധതയെ മഹത്വവത്കരിക്കുന്നുവെന്ന നടി പാര്‍വ്വതിയുടെ ആരോപണങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ : .’ഏതൊരു വ്യക്തിയ്ക്കും അഭിപ്രായം തുറന്നു പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്. ആ സ്വാതന്ത്ര്യം മറ്റേതൊരാള്‍ക്കും എന്നതുപോലെ പാര്‍വ്വതിയ്ക്കും ഉണ്ട്.’ എന്നായിരുന്നു രഞ്ജിത്തിന്റെ മറുപടി. അഭിപ്രായം പറഞ്ഞതിന്റെ പേരിൽ അവരെ ആക്രമിക്കുന്നതിനു താൻ എതിരാണെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments