CinemaGeneralMollywoodNEWS

ഓസ്കാര്‍ വരെ സ്വപ്നം കണ്ടിട്ടുണ്ട്; ഞാന്‍ സഹകരിച്ച ഏഴ് സിനിമകള്‍ പരാജയം; തുറന്നു പറഞ്ഞു ദിലീഷ് പോത്തന്‍

ഹിറ്റിന് മേലെ ഹിറ്റ് സൃഷ്ടിച്ച ഹിറ്റ്‌ മേക്കറാണ് സംവിധായകന്‍ ദിലീഷ് പോത്തന്‍, നടനെന്ന നിലയിലും ദിലീഷിനെ പ്രേക്ഷകര്‍ക്ക് പരിചിതമാണ്, മഹേഷിന്റെ പ്രതികാരത്തിലൂടെ സ്വതന്ത്ര സംവിധായകനായി തുടങ്ങി തൊണ്ടിമുതലില്‍ എത്തിനില്‍ക്കുന്ന ദിലീഷിന്റെ കരിയര്‍ മഹത്തരമാണ്. ജനപ്രീതിയിലും കലാമൂല്യവും ഒന്നിച്ച് സമന്വയിപ്പിക്കാന്‍ മിടുക്കുള്ള സൂത്രധാരനാണ് ദിലീഷ്.

ഓസ്കാര്‍ വരെ താന്‍ സ്വപ്നം കണ്ടിട്ടുണ്ടെന്നു ദിലീഷ് പോത്തന്‍ പറയുന്നു. ആഗ്രഹങ്ങള്‍ക്ക് ഒരിക്കലും അവസാനമില്ലെന്നും അദ്ദേഹം ഒരു ടിവി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പങ്കുവെച്ചു, ‘മഹേഷിന്റെ പ്രതികാരം’ പോലെയൊരു സിനിമ ദേശീയ അവാര്‍ഡ്‌ നിര്‍ണയത്തിലേക്ക് എത്തുമെന്ന പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല. എല്ലാവരെയും പോലെ ഞാനും ഒരു ചെറിയ സിനിമ ചെയ്യാനാണ് ശ്രമിച്ചത്. ജയവും പരാജയവും മാറിക്കൊണ്ടേയിരിക്കും അത് കൊണ്ടാണ് ഞാന്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ച ഏഴു സിനിമകള്‍ പര്‍ജായപ്പെട്ടതും എട്ടാമത് പ്രവര്‍ത്തിച്ച സിനിമ എനിക്ക് വിജയം കൊണ്ട് വന്നതും’. ദിലീഷ് പറയുന്നു.

അവാര്‍ഡ്‌ നിര്‍ണയത്തോട് വ്യക്തിപരമായി എനിക്ക് വിയോജിപ്പുണ്ട്, രണ്ടു കാലരൂപത്തെ കൃത്യമായ രീതിയില്‍ വിലയിരുത്തി ഒന്നിനെ മാത്രമായി എങ്ങനെ തെരഞ്ഞെടുക്കുമെന്ന കാര്യത്തില്‍ തനിക്ക് വലിയ സംശയം ഉണ്ടെന്നും ദിലീഷ് വ്യക്തമാക്കുന്നു,അത് കൊണ്ട് തന്നെ ഹ്രസ്വ ചിത്രങ്ങളുടെ അവാര്‍ഡ്‌ നിര്‍ണയിക്കാന്‍ തന്നെ ജൂറിയായി ക്ഷണിക്കുമ്പോള്‍ ഒഴിഞ്ഞു മാറുകയാണ്‌ പതിവെന്നും ദിലീഷ് പോത്തന്‍ വിശദീകരിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button