ഗ്ലാമറസ് ആകുന്നത് ഓരോരുത്തരുടെ കംഫോർട്ട് അനുസരിച്ചാണെന്നും തനിക്ക് ഗ്ലാമർസ് വേഷങ്ങൾ ചെയ്യാൻ താല്പര്യം ഇല്ലെന്നും നടി മിയ ജോർജ്. “നോർത്തിലൊക്കെ ഉള്ള ഡ്രസിങ് രീതിയല്ല ഇവിടെ , അവിടെ അവർക്ക് കംഫോർട്ട് ആയിട്ടുള്ള വേഷങ്ങൾ ആണ് അത്.പിന്നെ ഓരോരുത്തരുടെ ചിന്താഗതി പോലെ ഇരിക്കും. എനിക്ക് പൊതുവെ ഓവർ ഗ്ലാമറസ് ആകുന്നത് , ചെറിയ ഡ്രെസ്സുകൾ ഇടുന്നത് എനിക്ക് അത്ര കംഫോർടേബിൾ അല്ല. അതുകൊണ്ട് തന്നെ നമ്മൾ കംഫോർടേബിൾ ആയ കാര്യങ്ങൾ ചെയ്യുന്നതാണ് നമ്മുക് ഒരു മനസുഖം.” മിയ പറയുന്നു.
“സ്ത്രീസുരക്ഷ എന്നത് ഒരു പ്രൊഫെഷനെ മാത്രം എടുത്തു നോക്കേണ്ട കാര്യമല്ല. ലോകത് എല്ലായിടത്തും ഇത് തന്നെയാണ് നടക്കുന്നത്. അതുകൊണ്ട് മലയാള സിനിമ മാത്രം എടുക്കാതെ സ്ത്രീകൾക്ക് പൊതുവെ ഉണ്ടാകുന്ന പ്രശ്‌നം എന്ന് നോക്കി കാണാൻ ആണ് ഞാൻ താൽപര്യപ്പെടുന്നത്.” മിയ വ്യക്തമാക്കുന്നു.
Post Your Comments