ശക്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് മംമ്ത മോഹന്‍ദാസ്. താരത്തിന്റെ പുതിയ റിലീസ് നീലിയാണ്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സിനിമാ മേഖലയില്‍ നിന്നുമുണ്ടായ ചില അനുഭവങ്ങള്‍ താരം പങ്കുവയ്ക്കുന്നു.
ഒരു സ്ത്രീ പ്രധാന കഥാപാത്രമാകുന്ന ശക്തമായ തിരക്കഥകൾ ഉണ്ടാകുമ്പോൾ വളരെ കുറച്ച് നിർമാതാക്കൾ മാത്രമാണ് മുന്നോട്ടു വരിക. ലാഭമില്ല എന്ന് പറഞ്ഞു അത്തരം ചിത്രങ്ങളെ കൈയ്യൊഴിയുകയാണ് പല നിര്‍മ്മാതാക്കളും. തനിക്കും വ്യക്തിപരമായി അത്തരം പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ടെന്നും താരം പറയുന്നു. ഞങ്ങൾ സ്ത്രീകൾ പുരുഷന്മാരെ എങ്ങനെ വിശ്വസിക്കുന്നുവോ അതു പോലെ നിങ്ങൾ ഞങ്ങളെയും വിശ്വസിക്കുക. അതു മാത്രമാണ് ഇത്തരക്കാരോട് തനിക്ക് പറയാനുള്ളതെന്നും മംമ്ത കൂട്ടിച്ചേര്‍ത്തു.
Post Your Comments