സിനിമയിലെ പ്രധാന ഘടകങ്ങളില്‍ ഒന്നാണ് ഡബ്ബിംഗ്. നായികമാര്‍ക്ക് ശബ്ദം നല്‍കുന്നവരെ പലരും മറന്നു പോകാറുണ്ട്. അത്തരത്തില്‍ അധികം സ്രദ്ധിക്കപ്പെടാതെ പോയ താരമാണ് അമ്പിളി. അമ്പിളി എന്ന ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനെക്കുറിച്ച് സഹപ്രവര്‍ത്തകയായ ഭാഗ്യലക്ഷ്മി പറയുന്നു.
”റാണി പദ്മിനി എന്ന നായിക വന്ന കാലത്താണ് അമ്പിളി നായികയുടെ ശബ്ദത്തിലേക്ക് മാറുന്നത്. അവരുടെ രൂപത്തിന് ചേരുന്ന ശബ്ദമായതുകൊണ്ട് പിന്നീട് റാണി പദ്മിനിയുടെ മിക്ക സിനിമകളും അമ്പിളിയുടെ ശബ്ദമായിരുന്നു. ഒരേസമയം നായികമാർക്കും ബേബി ശാലിനിക്കും അതേ പ്രായത്തിലുള്ള മറ്റു കുട്ടികൾക്കും അമ്പിളി ശബ്ദം നൽകി. ബാല്യത്തിനും കൗമാരത്തിനുമനുസരിച്ചു ശബ്ദം മാറ്റാൻ അവൾക്ക് അനായാസേന കഴിഞ്ഞിരുന്നു.
ജലജ, രോഹിണി, മേനക, നിത്യ നളിനി, കലാരഞ്ജിനി, ശോഭന, രേവതി, സുനിത, രഞ്ജിനി, രഞ്ജിത, മാതു, മോഹിനി തുടങ്ങിയ പല മുൻനിര നായികമാർക്കും അമ്പിളി ശബ്ദം നൽകിയിട്ടുണ്ട്. തുടക്ക കാലത്തു ചില നായികമാർ സ്വന്തം ശബ്ദം ഡബ് ചെയ്യുമ്പോൾ അവർക്ക് കരയാനും ചിരിക്കാനും മാത്രമായി സംവിധായകർ ഡബിങ് ആർട്ടിസ്റ്റുകളെ വിളിക്കും.
കളിവീട് എന്ന സിനിമയിൽ മഞ്ജു വാരിയർക്ക് വേണ്ടി ചിരിച്ചതും മഴയെത്തും മുൻപേയിൽ ആനി സ്വന്തം നൽകിയപ്പോൾ ആനിക്ക് വേണ്ടി കരഞ്ഞതും ക്ലൈമാക്സിൽ മാത്രം ശബ്ദം നൽകിയതും അമ്പിളിയാണ്. എത്രയോ മികച്ച കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയിട്ടും ഒരു പുരസ്കാരവും അമ്പിളിയെ തേടിയെത്തിയില്ല, ഒരു നായികയും അമ്പിളിയെക്കുറിച്ച് ഒരിടത്തുപോലും പരാമർശിച്ചില്ല. അതിലവൾക്കു പരാതിയോ പരിഭവമോ ഒന്നുമില്ലായിരുന്നു. ”
Post Your Comments