CinemaGeneralMollywood

അമല പോള്‍ വീണ്ടും വിവാഹിതയായോ?

സൂപ്പര്‍താരങ്ങളുടെ നായികയായി തെന്നിന്ത്യന്‍ കീഴടക്കിയ നടി അമല പോള്‍ വീണ്ടും വിവാഹിതയായോ എന്ന സംശയത്തിലാണ് ആരാധകര്‍. ഫെയ്‌സ്ബുക്കില്‍ അമല പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് സംശയത്തിനു കാരണം. പ്രത്യേക അടിക്കുറുപ്പുകളോ ഒന്നും തന്നെയില്ലാതെ അമല പോസ്റ്റ് ചെയ്ത ഈ ചിത്രത്തിന് താഴെ ഇതാണോ പുതിയ ഭര്‍ത്താവ് എന്ന തരത്തിലുള്ള കമന്റുകളാണ് കൂടുതല്‍. ഈ കമന്റുകളോടും താരം പ്രികരിച്ചിട്ടില്ല. കൂടെയുള്ളത് ആരെന്ന് ആരാധകര്‍ ചോദിക്കുന്നുണ്ടെങ്കിലും അക്കാര്യം അമല വ്യക്തമാക്കുന്നില്ല.

സംവിധായകന്‍ എ.എല്‍.വിജയുമായി നിയമപരമായി വേര്‍പിരിഞ്ഞ ശേഷവും അമല അതീ ഗ്ലാമറസ് രംഗങ്ങളിലൂടെ ആരാധകരെ ഞെട്ടിക്കുന്ന അമല രഹസ്യമായി വിവാഹിതയായോ എന്നാണു ആരാധകര്‍ അന്വേഷിക്കുന്നത്. എന്നാല്‍ അമലയുടെ സഹോദരന്‍ അഭിജിത്ത് പോളാണ് അമലയ്‌ക്കൊപ്പം ചിത്രത്തിലുള്ളത്. സഹോദരനൊപ്പം നില്‍ക്കുന്ന അമലയെ ആരാധകര്‍ സംശയിച്ചിരിക്കുകയാണ്. ഇതാണോ പുതിയ ഭര്‍ത്താവ് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്

shortlink

Related Articles

Post Your Comments


Back to top button