CinemaLatest NewsMollywood

ക്യാമറയ്ക്ക് മുന്നില്‍ കാണുന്നവരല്ല യഥാര്‍ഥ ജീവിതത്തില്‍ പല സിനിമക്കാരും; വിമര്‍ശനവുമായി സന്തോഷ് പണ്ഡിറ്റ്

സിനിമ താരങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി സന്തോഷ്‌ പണ്ഡിറ്റ്‌. സ്വന്തമായി അഭിപ്രായം ഇല്ലാത്തവരാണ് സാംസ്‌കാരിക നായകര്‍ എന്നു പറഞ്ഞു നടക്കുന്നവരെന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നു. ജനങ്ങള്‍ നല്‍കുന്ന അമിതമായ പ്രാധാന്യം സിനിമക്കാര്‍ അര്‍ഹിക്കുന്നില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.

താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ..” ദൈവതുല്യമായ പരിഗണനയാണ് ജനം സിനിമക്കാര്‍ക്ക് നല്‍കുന്നത്. എന്നാല്‍ സിനിമക്കാര്‍ അത് അര്‍ഹിക്കുന്നില്ല. ക്യാമറയ്ക്ക് മുന്നില്‍ കാണുന്നവരല്ല യഥാര്‍ഥ ജീവിതത്തില്‍ പല സിനിമക്കാരും. സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ടിട്ടും ശബ്ദിക്കാത്തവരാണ് സിനിമയില്‍ ഉള്ളത്. സിനിമക്കാരെയല്ല, പകരം കര്‍ഷകരെയും ശാസ്ത്രജ്ഞരെയും സൈനികരെയുമാണ് ആദരിക്കേണ്ടത്. അഭിനയിക്കുക എന്നത് സുഖമുള്ള അനുഭവമാണ്. എന്നാല്‍ സംവിധാനം അങ്ങനെയല്ല. മൂന്നോ നാലോ സീനുകളാ ഒരു ദിവസം അഭിനയിക്കാന്‍ ഉണ്ടാവുക. അതില്‍തന്നെ എല്ലാ സീനുകളിലും അഭിനയിക്കേണ്ടിവരില്ല. നടനായാലും നടിയായാലും ബാക്കിസമയം മൊബൈലും നോക്കിയിരിക്കാം, അത്യാവശ്യം പഞ്ചാരയടിയുമാകാം. എന്നാല്‍ സംവിധായകന്‍ നാലു സീനിലും സമയം ചെലവിടണം”

shortlink

Related Articles

Post Your Comments


Back to top button