ആട് എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ സംവിധായകനാണ് മിഥുന്‍ മാനുവല്‍ തോമസ്. “നിധിന്‍ എന്ന സുഹൃത്തുവഴി അജു വര്‍ഗീസിനെയും നിവിന്‍ പോളിയെയും പരിചയപ്പെട്ടതാണ് വഴിത്തിരിവെന്ന് മിഥുന്‍ തുറന്നു പറയുന്നു. ഒരു പ്രമുഖ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് തന്റെ സിനിമയിലെ ഗോഡ്ഫാദറെക്കുറിച്ച് മിഥുന്‍ മനസ്സ് തുറന്നത്.
മിഥുന്റെ വാക്കുകള്‍ ഇങ്ങനെ…”അജു വര്‍ഗ്ഗീസാണ് സിനിമയിലെ എന്റെ ഗോഡ് ഫാദര്‍. ഒരു പെട്ടിയില്‍ അഞ്ചു കഥകളുമായാണ് അജുവിനെ കാണാന്‍ പോയത്. അതില്‍ രണ്ടെണ്ണം സിനിമയായി. ഓം ശാന്തി ഓശനയും (ജൂഡ് ആന്റണിയായിരുന്നു ചിത്രം സംവിധാനം ചെയ്തത്) ആടും. ഒന്നും അറിയില്ല എന്നതായിരുന്നു എന്റെ ധൈര്യം'”
Post Your Comments