മലയാളിഹൗസ് എന്ന വിവാദ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് തിങ്കള്‍. മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന റിയാലിറ്റി ഷോ ബിഗ് ബോസിലെ മത്സരാര്‍ത്ഥികളെക്കുറിച്ചും അവരുടെ കളികലെക്കുറിച്ചും തിങ്കള്‍ പറയുന്നു.
അരിസ്റ്റോ സുരേഷ് സ്വന്തം കാലില്‍ നില്‍ക്കണമെന്നും നിഴലില്‍ നിന്ന് പുറത്തു വരണമെന്നും പറഞ്ഞ തിങ്കള്‍ അനൂപ് മറ്റുള്ളവരെ ഉപദേശിക്കുന്നത് നിര്‍ത്തി സ്വയം ഉപദേശിച്ച് നന്നാവണമെന്നും പറഞ്ഞു. ”ബഷീര്‍ കുറച്ചു കൂടി അറ്റാക്ക് ചെയ്ത് കളിക്കണം നിനക്കതിന് സാധിക്കുമെന്നും തിങ്കള്‍ ഉപദേശിക്കുന്നു. നിങ്ങള്‍ സ്മാര്‍ട്ടാണ് പക്ഷെ മറ്റുള്ളവരെല്ലാവരും വിഡ്ഡികളാണെന്ന് അതിന് അര്‍ഥമില്ല. രഞ്ജിനി താങ്കള്‍ എങ്ങനെയാണോ അങ്ങനെ തന്നെ പെരുമാറണം, പോകുമ്പോള്‍ സിംഹത്തെ പോലെ പോയ നിങ്ങള്‍ ഇപ്പോള്‍ പെരുമാറുന്നത് ഒരു പൂച്ചയെ പോലെയാണ്.
അതിഥി സേഫാകണമെന്നാണ് എപ്പോഴും ചിന്തിക്കുന്നത്. കുറച്ചു കൂടി നയപരമായി ഇടപെടണം. അര്‍ച്ചന നിങ്ങള്‍ നേരെ വാ നേരെ പോ ലൈനാണ്. കുറച്ചു കൂടി നന്നാക്കാന്‍ ശ്രമിക്കുന്നുണ്ട്. പേളി, സ്മാര്‍ട്ടാണ് പക്ഷെ ശ്രദ്ധിക്കപ്പെടാനുള്ള ശ്രമമുണ്ട്”- തിങ്കള്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
Post Your Comments