സിനിമയിലെ സ്ത്രീവിരുദ്ധത എപ്പോഴും വിവാദങ്ങള്‍ സൃഷ്ടിക്കാറുണ്ട്. എന്നാല്‍ താന്‍ ഒരിക്കലും അത്തരം ഡയലോഗുകള്‍ക്ക് മാപ്പു പറയില്ലെന്ന് തുറന്നുപറയുകയാണ് സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്ത്. സിനിമയുടെ ഉള്ളടക്കത്തിന്റെ പേരില്‍ ആരോടും മാപ്പ് പറയേണ്ട സാഹചര്യം തനിക്കില്ലെന്നും ഒന്നുകില്‍ അതൊരു പ്രത്യേക കഥാപാത്രത്തിന്റെ സ്വഭാവമായിരിക്കാം, അല്ലെങ്കില്‍ നിര്‍ദോഷമായ തമാശയായിരിക്കാം അല്ലാതെ സ്ത്രീവിരുദ്ധതയല്ലെന്നും രഞ്ജിത്ത് അഭിപ്രായപ്പെട്ടു
രഞ്ജിത്തിന്റെ വാക്കുകള്‍ ഇങ്ങനെ… ‘എടി ഞാന്‍ കാഞ്ഞിരപ്പിളളി നസ്രാണിയാ എനിക്കറിയാം എന്റെ പെണ്ണിനെ എങ്ങനെ നിര്‍ത്തണമെന്ന്’, എന്ന സംഭാഷണം പത്മരാജന്റെ കൂടെവിടെയിലെ കഥാപാത്രം പറഞ്ഞപ്പോള്‍ പത്മരാജനെതിരെ പ്രതിഷേധമുണ്ടായില്ലെന്നും ഇതിന്റെ കാരണം പത്മരാജനല്ല സിനിമയിലെ കഥാപാത്രമാണ് സംസാരിച്ചതെന്ന് എല്ലാവര്ക്കും ബോധ്യമുണ്ടായത് കൊണ്ടാണെന്നും രഞ്ജിത്ത് വിശദീകരിക്കുന്നു. തന്റെതന്നെ ചിത്രത്തില്‍ മുന്‍ഭാര്യയോട് ‘ഞാന്‍ കളളുകുടി നിര്‍ത്തിയത് നന്നായി അല്ലേല്‍ ഞാന്‍ നിന്നെ ബലാത്സംഗം ചെയ്തേനെ’ എന്ന് നായകന് പറയുന്നത് ചൂണ്ടിക്കാട്ടി കഥാകൃത്തിനോട് കലഹിക്കുന്നത് ബാലിശമാണെന്നാണ് കരുതുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു ദേശിയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് രഞ്ജിത്തിന്റെ ഈ അഭിപ്രായപ്രകടനം.
Post Your Comments