മോഹന്‍ലാല്‍ അവതാരകനായി എത്തിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. വ്യത്യസ്തരായ പതിനാറു പേര് നൂറു ദിവസം അടച്ചിട്ട ഒരു വീട്ടില്‍ കഴിയുന്ന ഈ ഷോയില്‍ ഓരോ ആഴ്ചയും ഒരാള്‍ വീതം എലിമിനേറ്റ് ചെയ്യപ്പെടാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ബിഗ് ബോസ് ഷോയില്‍ പുതിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് സൂചന.
മനോജ് വര്‍മ്മയ്ക്കും അഞ്ജലി അമീറിനും പിന്നാലെ അരിസ്റ്റോ സുരേഷും ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ഷോയില്‍ നിന്നും പുറത്തു പോകാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഒരു ദിവസം രാത്രി ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച സുരേഷിനെ പരിശോധിക്കാന്‍ ഡോക്ടര്‍മാര്‍ എത്തിയിരുന്നു. ഇതിനിടയില്‍ സാബുവും തന്റെ രക്തസമ്മര്‍ദ്ദം പരിശോധിച്ചിരുന്നു.’
തുടക്കം മുതലേ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് പുറത്തേക്ക് പോവാനുള്ള ശ്രമിത്തിലാണ് താരം. കാലിലെ വ്രണമായിരുന്നു തുടക്കത്തില്‍ പ്രശ്നമായിരുന്നത്. പരിപാടിയില്‍ തുടരാന്‍ താല്പര്യമില്ലാത്തത് പോലെയാണ് അദ്ദേഹത്തിന്റെ പെരുമാറ്റമെന്നായിരുന്നു മറ്റുള്ളവര്‍ ആരോപിച്ചത്.
Post Your Comments