Cinema

ഭാവിയിൽ താൻ പറയാൻ ആഗ്രഹിക്കുന്ന കഥകൾ സിനിമയായി നിർമിക്കുമെന്ന് രാജ്‌കുമാർ റാവു

ബോളിവുഡിൽ വല്ലപ്പോഴും എത്തുന്നത് ആണ് അഭിനയിക്കാൻ അറിയാവുന്ന നടൻമാർ. താര കുടുംബത്തിന്റെ അകമ്പടി ഒന്നും ഇല്ലാതെ എത്തുന്ന ചുരുക്കം ചില ആൾകാർ മാത്രം ആണ് ഈ ഗണത്തിൽ മിക്കപ്പോഴും പെടുന്നതും. ആ കൂട്ടത്തിൽ ഒരാൾ ആണ് നാഷണൽ അവാർഡ് ജേതാവായ രാജ്‌കുമാർ റാവു. തനിക്ക് ഭാവിയിൽ താൻ പറയാൻ ആഗ്രഹിക്കുന്ന കഥകൾ സിനിമയായി നിർമിക്കാൻ ആഗ്രഹം ഉണ്ടെന്നാണ് അദ്ദേഹം പറയുന്നത്. തന്റെ പുതിയ ചിത്രം ആയ സ്ത്രീയുടെ പ്രൊമോഷൻ പരിപാടികൾക്ക് എത്തിയപ്പോൾ ആണ് ഇക്കാര്യം രാജ്‌കുമാർ വെളിപ്പെടുത്തിയത്.

എനിക്ക് ഒരു സിനിമ നിർമിക്കാൻ പറ്റുന്ന നിലയിൽ എത്തുന്ന ദിവസം എനിക്ക് പറയാൻ ആഗ്രഹം ഉള്ള കുറച്ചു കഥകൾ ഞാൻ സിനിമയാക്കും എന്നാണ് രാജ്‌കുമാർ പറഞ്ഞത്.

എന്തായാലും അതിനു സമയം എടുക്കും എന്ന് കാണിക്കുന്ന തിരക്കിൽ ആണ് രാജ്‌കുമാർ. റിലീസ് ആകാൻ ഉള്ള ചിത്രങ്ങൾക്ക് പുറമെ ഷൂട്ട് ആരംഭിക്കാൻ ഉള്ള ചിത്രങ്ങളും ഒരുപാട് ആണ് രാജ്‌കുമാറിന്. അനുരാഗ് ബസുവും ആയി ചേർന്ന് ആദ്യം ആയി ചെയ്യുന്ന ചിത്രം ആണ് അതിൽ പ്രധാനം. കങ്കണ ആണ് ആ ചിത്രത്തിലെ നായിക.

shortlink

Related Articles

Post Your Comments


Back to top button