തിരുവനന്തപുരം തമ്പാനൂര്‍ സ്റ്റേഷനില്‍ മലയാളത്തിന്റെ യുവ സൂപ്പര്‍ താരം നിവിന്‍ പോളി അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെട്ടപ്പോള്‍ യാത്രക്കാര്‍ ഒന്ന് അമ്പരന്നു. ജനശതാബ്ദി ട്രെയിനില്‍ പതിച്ചിരിക്കുന്ന കായംകുളം കൊച്ചുണ്ണിയുടെ പോസ്റ്റര്‍ വഹിച്ചു കൊണ്ടുള്ള കന്നിയാത്ര ഫ്ലാഗ് ഓഫ് ചെയ്യാനാണ് നിവിന്‍ പോളി തമ്പാനൂരെത്തിയത് , ഒപ്പം നടന് സണ്ണി വെയ്നും ഉണ്ടായിരുന്നു.
ട്രെയിനില്‍ സിനിമയുടെ പരസ്യം പതിക്കുന്നതിനെതിരെ ചിലര്‍ രംഗത്ത് വന്നു. ലാഭത്തിലുള്ള റെയില്‍വേയ്ക്ക് സിനിമാ പരസ്യത്തിന്റെ ആവശ്യമുണ്ടോ എന്നായിരുന്നു ചിലരുടെ ചോദ്യം, ഉടനടി മറുപക്ഷക്കാരും രംഗത്തെത്തി, സാധാരണ ജനങ്ങള്‍ യാത്ര ചെയ്യാനെത്തുന്ന റെയില്‍വേ സ്റ്റേഷനിലേക്ക് നിവിന്‍ പോളിയെ പോലെയുള്ള പ്രശസ്തര്‍ കടന്നുവരുന്നത് സ്വാഗതം ചെയ്യണമെന്നായിരുന്നു ചിലരുടെ വാദം.
ഓഗസ്റ്റ് പതിനാറിന് പ്രദര്‍ശനത്തിനെത്താനിരിക്കുന്ന കായംകുളം കൊച്ചുണ്ണി നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളില്‍ ഒന്നാണ്. കൊച്ചുണ്ണിയുടെ റോളില്‍ നിവിന്‍ പോളി അഭിനയിക്കുമ്പോള്‍ കായംകുളം കൊച്ചുണ്ണിയുടെ രക്ഷകനായ ഇത്തിക്കരപക്കിയുടെ റോളില്‍ മോഹന്‍ലാല്‍ ആണ് അഭിനയിക്കുന്നത്.
Post Your Comments