തമിഴക രാഷ്ട്രീയത്തിലേയ്ക്ക് ചുവടു വച്ച നടന് കമല്ഹസന് സിനിമ ഉപേക്ഷിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. രാഷ്ട്രീയത്തില്‍ സജീവമാകുന്നതോടെ സിനിമയില്‍ നിന്നും വിരമിക്കുമെന്ന് കമല്ഹാസന് പ്രസ്താവന നടത്തുകയും ചെയ്തു. എന്നാല്‍ ഈ തീരുമാനം പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് നിരവധിപേര്‍ രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ വിരമിക്കല്‍ തീരുമാനത്തെ കുറിച്ച് മറുപടി പറയുകയാണ് കമല്ഹാസന്.
താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ…”സിനിമയില്‍ നിന്ന് വിരമിക്കാന്‍ ഞാന്‍ ആലോചിച്ചുവെന്നത് ശരിയാണ്. പക്ഷേ എപ്പോള്‍, എങ്ങനെ എന്നതിലൊക്കെ ഇനിയും തീരുമാനമെടുത്തില്ല. എന്തായാലും വിരമിക്കല്‍ തീരുമാനിക്കും. എന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും സിനിമയ്ക്കാണ് നല്‍കിയത്. ജീവിതത്തിന്റെ ആദ്യ മൂന്ന് വര്‍ഷങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ എല്ലാം സിനിമയിലാണ് എന്ന് പറഞ്ഞാല്‍ അതിശയോക്തിയാകില്ല. ഇനി ജീവിതത്തില്‍ ബാക്കിയുള്ളത് എല്ലാവരുടെയും ചുമതല നിര്‍വഹിക്കുന്നതിനാണ് ഞാന്‍ ചിലവഴിക്കുക- ”. ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തിലാണ് താരം ഇത് വ്യക്തമാക്കിയത്.
Post Your Comments