ലോകം ജീവിക്കാൻ ബുദ്ധിമുട്ടുള്ള ഒരു സ്ഥലം ആയി മാറിയിരിക്കുകയാണെന്ന് ബോളിവുഡ് സൂപ്പർതാരം ജോണ് എബ്രഹാം. ഏറ്റവും പുതിയ ചിത്രം ആയ സത്യമേവ ജയതേയുടെ പ്രൊമോഷൻ പരിപാടികൾക്ക് വന്നപ്പോൾ ആണ് ജോണ് തന്റെ അഭിപ്രായം പറഞ്ഞത്. ലോകം മുഴുവൻ ധ്രുവീകരിക്കപ്പെട്ടിരിക്കുകയാണെന്നും ഇപ്പോൾ എന്തെങ്കിലും പ്രശ്നം സംഭവിച്ചാൽ ഏതേലും ഒരു കമ്മ്യൂണിറ്റിയെ പഴിചാരുക എന്നത് ആണ് ആൾകാർ ചെയ്യുന്നത്. വർഗീയത പടർത്തുന്നതിലൂടെ നമ്മൾ രാജ്യത്തെ തകർക്കുകയാണ് ചെയ്യുന്നത് എന്നും അദ്ദേഹം പറയുന്നു.
ജോൺ എബ്രഹാം നായകനാകുന്ന ആക്ഷൻ ത്രില്ലെർ ചിത്രമാണ് സത്യമേവ ജയതേ. ജോൺ ഏബ്രഹാമിനൊപ്പം ചിത്രത്തിൽ മനോജ് ബാജ്പയി ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. രാജ്യത്തു നടക്കുന്ന അഴിമതിയും മറ്റു കാര്യങ്ങളുമാണ് ആണ് ചിത്രത്തിന്റെ ഇതിവൃത്തം.
രാജ്യത്തു നടക്കുന്ന അക്രമങ്ങളും കൊലപാതകങ്ങളെയും കുറിച്ചുമുള്ള ചോദ്യത്തിന് മനോജ് ബാജ്പേയി ആൾകാർ മതത്തെ ഒരു തമാശയാക്കി മാറ്റുന്നു എന്നാണ് മറുപടി നൽകിയത്. ഞാനും ഒരു മതവിശ്വാസി ആണ് . നമ്മൾ മറ്റുള്ള മതത്തെ കളിയാകാതെ അവരെ ബഹുമാനിക്കാൻ പഠിക്കണം എന്നും അദ്ദേഹം പറഞ്ഞു.
Post Your Comments