Cinema

കട്ട് പറഞ്ഞു കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും മോശം നടൻ ആണെന്ന് കരുതുക; ദുൽഖറിനു മമ്മുട്ടി നൽകിയ ഉപദേശം

മമ്മുട്ടിയുടെ മകൻ എന്ന ലേബലിൽ സിനിമയിലെത്തി സ്വന്തമായി ഒരിടം ഉണ്ടാക്കിയെടുത്ത ആളാണ് ദുൽഖർ സൽമാൻ. മലയാളത്തിന് പുറമെ തമിഴ് , ഹിന്ദി, തെലുങ്ക് ഇൻഡസ്‌ട്രിയിലും ദുൽഖർ തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. അഭിനയത്തിൽ മമ്മുട്ടിയുടെ ശൈലി പിന്തുടരാറില്ലെങ്കിലും അദ്ദേഹത്തിന്റെ ഉപദേശം സ്വീകരിക്കാറുണ്ട് എന്ന് ദുൽഖർ പറയുന്നു.

ഒരു എഫ്എം നു നൽകിയ അഭിമുഖത്തിൽ ആണ് ദുൽഖർ മമ്മുട്ടി നൽകിയ ഉപദേശം വെളിപ്പെടുത്തിയത്. ‘ആക്​ഷനും കട്ടിനും ഇടയിൽ ലോകത്തിലെ ഏറ്റവും നല്ല നടനാണെന്ന് കരുതുക. കട്ട് പറഞ്ഞു കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും മോശം നടനായി കരുതണം’ ഇതാണ് മമ്മുട്ടി ദുല്ഖറിന് നൽകിയ ഉപദേശം.

കർവാൻ സംവിധായകൻ ആകർഷ് ഖുറാന, സഹതാരം മിഥില പാർക്കർ എന്നിവർക്കൊപ്പമാണ് അഭിമുഖത്തിനായി ദുൽഖർ എത്തിയത്. കഴിഞ്ഞ ആഴ്ച തീയേറ്ററുകളിൽ എത്തിയ ചിത്രം മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്.

shortlink

Related Articles

Post Your Comments


Back to top button