Cinema

സിനിമയിൽ അഭിനയിക്കാൻ ഉള്ളൊരു വഴിയായിരുന്നു തിരക്കഥയെഴുത്തെന്ന് ബിബിൻ ജോർജ്

കുഞ്ഞും നാൾ മുതൽക്കേ അഭിനയമോഹം മനസിൽ അതിയായി കൊണ്ട് നടന്നിരുന്ന ഒരാളാണ് താൻ എന്നും അഭിനയിക്കാൻ വേണ്ടിയാണു തിരക്കഥ രചയിതാവ് ആയതെന്നും “ഒരു പഴയ ബോംബ് കഥ” യിലെ നായകൻ ബിബിൻ ജോർജ്. “മറ്റുള്ളവരുടെ അടുത്ത പോയി ചാൻസ് ചോദിക്കാൻ എനിക്ക് മടി ആയിരുന്നു, അവിടെ നിന്നുള്ള റെസ്‌പോൺസ് എങ്ങനെ ആയിരിക്കും എന്ന് ഭയന്നിരുന്നു. അതുകൊണ്ട് എന്റെ കയ്യിലുള്ള ഒരു പ്രോഡക്റ്റ് ആയിരുന്നു തിരക്കഥ രചന.” ഒരു ചാനൽ ഇന്റർവ്യൂവിൽ ബിബിൻ പറഞ്ഞു.

നാദിർഷ സംവിധാനം ചെയ്ത അമർ അക്ബർ അന്തോണി എന്ന ചിത്രത്തിലൂടെ ആണ് ബിബിൻ ജോർജ് വിഷ്ണു ഉണ്ണികൃഷ്ണൻ എന്ന ഇരട്ട തിരക്കഥാകൃത്തുക്കൾ സിനിമയിലേക്ക് എത്തുന്നത്. വിഷ്ണു ഉണ്ണികൃഷ്‌ണൻ ഇതിനു മുൻപ് സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തിരുന്നു. അതിനു ശേഷം നാദിർഷായുടെ തന്നെ കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായ ചിത്രത്തിന് ഇരുവരും തിരക്കഥയൊരുക്കി. ഇപ്പോൾ ദുൽകർ നായകൻ ആകുന്ന “യമണ്ടൻ പ്രേമകഥ”യുടെ എഴുത്തിൽ ആണ് ഇരുവരും.

“ഷാഫി സാറിനെ ആദ്യം ഭയം ആയിരുന്നു. പക്ഷെ ഷാഫി സർ ശരിക്കും എന്നെ കൂൾ ആക്കി. അദ്ദേഹം എനിക്ക് സ്വാതത്ര്യം തന്നു. ഒരു താരത്തിനെ പരമാവധി പെർഫോം ചെയ്യാൻ അവസരം നൽകി അദ്ദേഹത്തിന് മതി ആകുമ്പോൾ കട്ട് ചെയ്യുന്ന ഒരാളാണ് ഷാഫി സർ” ബിബിൻ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button