പാകിസ്താനി ഗായകനും, ഗാനരചയിതാവും,അഭിനയിതാവും ആയ ആത്തിഫ് അസ്ലം ഇന്ത്യയിലും പാകിസ്താനിലും ഒരേപോലെ ആരാധകരെ സൃഷ്ടിച്ച ഒരാളാണ്. പക്ഷെ ഇപ്പോൾ പാകിസ്ഥാൻ സ്വാതന്ത്ര്യദിന റാലിയിൽ ഒരു ഇന്ത്യൻ ചലച്ചിത്ര ഗാനം ആലപിച്ചതിന്റെ പേരിൽ വിവാദത്തിൽ അകപ്പെട്ടിരിക്കുക ആണ് അദ്ദേഹം. 2009 ൽ അദ്ദേഹം തന്നെ ആലപിച്ച ഒരു ഹിന്ദി ഗാനം ആണ് ഇപ്പോൾ വിവാദത്തിനു കാരണം ആയത്. സോഷ്യൽ മീഡിയക്ക് പുറമെ പാകിസ്താനിലെ മുഖ്യധാര മാധ്യമങ്ങളും ആതിഫിനെ വിമർശിക്കുന്നുണ്ട്.
ന്യൂയോർക്കിൽ നടന്ന സ്വാതന്ത്ര്യദിന ചടങ്ങിൽ ആണ് അദ്ദേഹം പാട്ട് പാടി വിവാദത്തിൽ ആയിരിക്കുന്നത്. ഇത് അദ്ദേഹത്തിന്റെ രാജ്യസ്നേഹം ചോദ്യം ചെയ്യപ്പെടാൻ കാരണം ആയിരിക്കുകയാണ്.
അദ്ദേഹത്തിന് പിന്തുണയും ആയി പ്രശസ്ത പാകിസ്താനി ഗായകനായ ഷാഫിഖ്ത് അമാനത് അലി രംഗത് വന്നു. പാട്ടുകൾക്ക് ഇന്ത്യൻ, പാകിസ്ഥാൻ എന്ന വേർതിരിവ് ഇല്ലെന്നും ഇത് സംഗീതം ആണ് അതിനെ അതിരുകൾ ഒന്നും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമ നിരൂപകൻ ആയ ഒമർ അലവിയും ആതിഫിനു പിന്തുണയും ആയി എത്തി. തീയേറ്ററുകളിൽ പോയി ഇന്ത്യൻ സിനിമകൾ കാണുന്നതും ടിവിയിൽ ഇന്ത്യൻ സീരിയലുകൾ കാണുന്നതും ദേശദ്രോഹം അല്ലാത്ത കാലത്തോളം ആത്തിഫ് ചെയ്തതും ദേശദ്രോഹം അല്ലെന്നു ഒമർ പറഞ്ഞു.
വിവാദങ്ങൾക്ക് മറുപടിയും ആയി ആത്തിഫ് ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു.
Post Your Comments