വെള്ളിത്തിരയിലെ മിന്നും താരമായിരുന്നു പൂജ ദഡ്വാള്‍. സല്മാന് ഖാന് ഉള്‍പ്പെടെയുള്ള സൂപ്പര്‍താരങ്ങളുടെ നായികയായി വിലസിയ പൂജ ഇപ്പോള്‍ ദുരിത ജീവിതത്തിലാണ്. ഗുരുതരമായ ക്ഷയരോഗം പിടിപ്പെട്ട് ആരാലും സഹായിക്കാനില്ലാതെ ആശുപത്രിയുടെ കുടുസു മുറിയില്‍ ദിനങ്ങള്‍ തള്ളിനീക്കിയ പൂജയുടെ ചിത്രം വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. സാമ്പത്തിക സുരക്ഷിതത്വം ഇല്ലാതെ, ആരാലും സഹായിക്കാനില്ലാതെ സഹായത്തിനായി പൂജ കൈനീട്ടുകയായിരുന്നു.
ക്ഷയരോഗത്തിലൂടെ ദുരിതത്തിലായ പൂജയ്ക്ക് താങ്ങായത് സല്മാന് ഖാന് ആയിരുന്നു. രോഗത്തില്‍ നിന്നും മുക്തയായ പൂജ ഇപ്പോഴിതാ സല്‍മാന്റെ നല്ല മനസിന് നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്.
ദുരിത നാളുകളില്‍ തനിക്കു താങ്ങായി നിന്നത് സല്മാന് ഖാനായിരുന്നെന്നു നടി നന്ദിയോടെ സ്മരിക്കുന്നു. ക്ഷയ രോഗികള്‍ക്കു സമൂഹത്തില്‍ അവഗണന നേരിടേണ്ടി വരാറുണ്ട്. തനിക്കും അത്തരം സാഹചര്യം ഉണ്ടായി. സല്‍മാനാണ് ഈ സന്ദര്‍ഭത്തില്‍ തനിക്കു പിന്തുണ നല്‍കിയതെന്നു മുംബൈ മിററിനു നല്കിയ അഭിമുഖത്തില്‍ പൂജ പറഞ്ഞു. തനിക്കാവശ്യമായ വസ്ത്രങ്ങള്‍, സോപ്പ്, ഡയപ്പര്‍, ഭക്ഷണം, മരുന്ന് എല്ലാം നല്‍കിയത് സല്‍മാന്റെ മേല്‍നോട്ടത്തിലുള്ള ബീയിങ് ഹ്യൂമന്‍ ഫൗണ്ടേഷനായിരുന്നു. അഗ്നിപരീക്ഷ മറികടന്നതിന്റെ കടപ്പാട് പൂര്‍ണമായും സല്മാന് സമര്‍പ്പിക്കുന്നുവെന്നും മള്‍ട്ടി വിറ്റാന്മിന്, പ്രോട്ടീന്‍ തുടങ്ങിയ ലഭ്യമാക്കാനും അദ്ദേഹം പ്രത്യേക താല്പര്യമെടുത്തുവെന്നും പൂജ പറയുന്നു.
Post Your Comments