
തമിഴകത്തെ എക്കാലത്തെയും സൂപ്പര്‍ഹിറ്റാണ് വിണ്ണൈത്താണ്ടി വരുവായ. ചിത്രത്തിന്‍റെ രണ്ടാം ഭാഗം വീണ്ടും വരുന്നുവെന്ന വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ സംവിധായകന്‍ ഗൌതം മേനോനുമായുള്ള പിണക്കം കാരണം ചിത്രം ഉണ്ടാകില്ലെന്നും റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇപ്പോള്‍ ഇരുവരുടെയും പിണക്കം മാറിയെന്നും ഇരുവരും ഒന്നിക്കുന്നതായും സൂചന.
അച്ചം യെന്‍പത് മടമയട എന്ന ചിത്രത്തിന് ഇടയ്ക്കു വെച്ചാണ് സംവിധായകനും നായകനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. ചിത്രത്തിന്റെ അവസാനത്തെ പാട്ട് ചിത്രീകരണത്തിന് കൃത്യസമയത്ത് ചിമ്ബു വന്നിരുന്നില്ല. ചിത്രം ചിത്രീകരിക്കുന്ന നഗരത്തില്‍ തന്നെ ഒരേ സമയം ഗൗതം മേനോന്‍ തന്നെ സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രത്തിന് വേണ്ടി ചിത്രീകരണ സംവിധാനം ഒരുക്കിയതാണ് ചിമ്പുവിനെ പിണക്കാന്‍ ഇടയാക്കിയത്.
എന്നാല്‍ ഈയടുത്ത് ഇരുവരും മനസ് തുറന്ന് സംസാരിച്ചതിലൂടെയാണ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായത്. കഴിഞ്ഞ ആഴ്ച ചിമ്പു വിണ്ണൈത്താണ്ടി വരുവായ രണ്ടാം ഭാഗത്തില്‍ അഭിനയിക്കാമെന്ന് സമ്മതിച്ചതായാണ് ഒടുവില്‍ ലഭിക്കുന്ന വിവരങ്ങള്‍.
Post Your Comments