CinemaLatest NewsMollywoodMovie Gossips

കല്യാണം എന്നൊന്നും പറഞ്ഞ് ആരും വരണ്ട… സനുഷ

ബാലതാരമായി മലയാളികളുടെ മനം കവര്‍ന്ന നടി സനുഷ ഇപ്പോള്‍ നായികയായി തിളങ്ങുകയാണ്. ദിലീപിന്റെ നായികയായി എത്തിയ സനുഷ ഇപ്പോള്‍ തെന്നിന്ത്യയിലെ താരമായി മാറിക്കഴിഞ്ഞു. നടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയും അതിന്റെ അടിക്കുറിപ്പുമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം.

‘മാട്രിമോണിയലില്‍ ഇടാന്‍ ഫോട്ടം ഇല്ല എന്നുള്ള ആ പരാതി അങ്ങ്ട് തീര്‍ത്തു!! ഇതൊരു തമാശ മാത്രം!!! കല്യാണം എന്നൊന്നും പറഞ്ഞ് ആരും വരണ്ട…’-ഇതായിരുന്നു തന്റെ ഫോട്ടോയ്‌ക്കൊപ്പം സനുഷ കുറിച്ചത്. എന്തായാലും രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. വിവാഹം ഉടനെ ഇല്ലെന്ന് നടി പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിരുന്നു.

2016ല്‍ റിലീസ് ചെയ്ത ഒരു മുറൈ വന്ത് പാര്‍ത്തായ എന്ന ചിത്രമാണ് സനുഷയുടെ അവസാന മലയാളം റിലീസ്. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ തമിഴ് ചിത്രം കൊടിവീരനിലാണ് നടി അവസാനമായി അഭിനയിച്ചത്.

shortlink

Related Articles

Post Your Comments


Back to top button