
ലോക സിനിമയിൽ പലരും പല തരത്തിലുള്ള പ്രൊമോഷൻ രീതികൾ കൊണ്ട് എല്ലാവരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. കബാലിക്ക് വേണ്ടി ഒരു വിമാനം തന്നെ രജനികാന്തിന്റെ ചിത്രം നിറച് ഇറക്കിയത് ഇതിൽ ഒന്നാണ്. മലയാളത്തിലും ചില ബിഗ് ബജറ്റ് സിനിമകൾക്ക് വേണ്ടി ഇത്തരത്തിൽ ഉള്ള പ്രൊമോഷൻ ഒക്കെ കാണാൻ കഴിയും. ഇപ്പോൾ ഏറ്റവും ഒടുവിൽ ആയി നിവിൻ പോളി നായകൻ ആകുന്ന കായംകുളം കൊച്ചുണ്ണിയാണ് വ്യത്യസ്തം ആയ പ്രൊമോഷൻ രീതിയും ആയി മുന്നോട്ട് വന്നിരിക്കുന്നത്.
തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ധി ട്രെയിൻ കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിനായി ബ്രാൻഡ് ചെയ്ത അവതരിപ്പിച്ചാണ് പുതിയ സംരംഭം. ഗോകുലം ഗോപാലൻ നിർമിച് റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ആണ് കായംകുളം കൊച്ചുണ്ണി.
ഇന്ന് ഉച്ചക്ക് തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ ചിത്രത്തിലെ നായകൻ ആയ നിവിൻ പോളി ഫ്ലാഗ് ഓഫ് ചെയ്യും. മലയാളത്തിലെ ചിലവേറിയ ചിത്രങ്ങളിൽ ഒന്നായ കൊച്ചുണ്ണിയിൽ സൂപ്പർസ്റ്റാർ മോഹൻലാൽ ഇത്തിക്കര പക്കിയായി അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ പ്രചാരണത്തിനായി വ്യത്യസ്തമായ മറ്റു പരിപാടികളും അണിയറ പ്രവർത്തകർ ഒരുക്കിയിട്ടുണ്ട്.
ബോബി സഞ്ജയ് തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ നിവിൻ പോളി, മോഹൻലാൽ എന്നിവർക്ക് പുറമെ സണ്ണി വെയ്ൻ, പ്രിയ ആനന്ദ്, ബാബു ആന്റണി, സുധീർ കരമന, സിദ്ധാർഥ് ശിവ, മണികണ്ഠൻ, ഷൈൻ ടോം ചാക്കോ, സുദേവ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
Post Your Comments