മുന്‍പത്തെ സ്റ്റേറ്റ് അവാര്‍ഡിന്റെ വേദിയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ അനുകരിച്ച് കോട്ടയം നസീറും കൂട്ടരും നടത്തിയ സ്കിറ്റ് ഏറെ വിവാദമുണ്ടാക്കിയിരുന്നു. തിരുവഞ്ചൂര്‍ സംസ്ഥാന അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ ചില അക്ഷരതെറ്റുകള്‍ സംഭവിച്ചിരുന്നു, ഇതിനെ സോഷ്യല്‍ മീഡിയ വലിയ രീതിയില്‍ ഏറ്റെടുത്തിരുന്നു, ഈ ഹ്യൂമറാണ് കോട്ടയം നസീറും ടീമും വേദിയില്‍ പരീക്ഷിച്ചത് എന്നാല്‍ ചടങ്ങില്‍ സന്നിഹിതനായിരുന്ന തിരുവഞ്ചൂരിനു സംഗതി അത്ര പിടിച്ചില്ല. പിന്നീടു കോട്ടയം നസീര്‍ ഫോണില്‍ വിളിച്ച് സോറി പറഞ്ഞതോടെ വിവാദം കെട്ടടങ്ങി.
ഇതുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ച് നടന്‍ കോട്ടയം നസീര്‍ പറഞ്ഞതിങ്ങനെ
‘സത്യത്തില്‍ ഞാന്‍ ആയിരുന്നില്ല അദ്ദേഹത്തെ അനുകരിച്ചത്, മറ്റൊരു കലാകാരനായിരുന്നു, അന്ന് ചെയ്ത സ്ക്രിപ്റ്റ് ഞങ്ങള്‍ ടീമായി തയ്യാറാക്കിയതാണ്, അതില്‍ തിരുവഞ്ചൂര്‍ സാറിനെ അനുകരിക്കുന്നതും ഉള്‍പ്പെടുത്തിയിരുന്നു. പ്രോഗ്രാമിന് മുന്‍പേ അദ്ദേഹത്തിനോട് ഇതിനെക്കുറിച്ച് പറഞ്ഞിരുന്നു, ഒരുപാടു കളിയാക്കി ചെയ്യരുതെന്ന് അദ്ദേഹം പറഞ്ഞിരുന്നു, പക്ഷെ പ്രോഗ്രാം കഴിഞ്ഞപ്പോള്‍ അനുകരിച്ച രീതി അദ്ദേഹത്തിന് വിഷമമുണ്ടാക്കി, പിന്നീടു അദ്ദേഹത്തെ ഫോണില്‍ വിളിച്ച് സോറി പറഞ്ഞു അതോടെ പ്രശ്നങ്ങള്‍ അവസാനിച്ചു’.
Post Your Comments