അടുത്ത വര്ഷം തമിഴ് സിനിമാലോകം കാത്തിരിക്കുന്ന ഏറ്റവും വലിയ റിലീസുകളിൽ ഒന്നാണ് രജനികാന്ത്, വിജയ് സേതുപതി, കാർത്തിക് സുബ്ബുരാജ് സിനിമ. ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ 25 ദിവസം നീണ്ടു നിന്ന ആക്ഷൻ സീനിന്റെ ഷൂട്ട് അവസാനിപ്പിച്ചിരിക്കുകയാണ്. ഡാർജിലിംഗിൽ ആയിരുന്നു സംഘട്ടന രംഗങ്ങളുടെ ഷൂട്ട്.
പീറ്റർ ഹെയ്ൻ ആണ് ചിത്രത്തിന്റെ സ്റ്റണ്ട് കൊറിയോഗ്രാഫർ. ചിത്രത്തിന്റെ അടുത്ത ഷെഡ്യൂൾ ചെന്നൈയിലും മറ്റും ആയി നടക്കും. രജനികാന്ത് , വിജയ് സേതുപതി എന്നിവർക്ക് പുറമെ സിമ്രാൻ, നവാസുദ്ദിൻ സിദ്ദിഖി , ബോബി സിംഹ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
ചെയ്ത ചിത്രങ്ങൾ എല്ലാം ഹിറ്റ് ആക്കിയ കാർത്തികിൽ നിന്നും ഒരു മാജിക് പ്രതീക്ഷിക്കുകയാണ് ആരാധകരും പ്രേക്ഷകരും.
Post Your Comments