സംഗീതത്തെ സിനിമകളിലെ ഒരു കഥാപാത്രം ആയി കാണണം എന്ന് സംഗീത സംവിധായകൻ എആർ റഹ്മാൻ. ബോളിവുഡിൽ ഗാനങ്ങളെ വൃത്തികേട് ആക്കുന്ന കാര്യത്തിലും വ്യക്തം ആയ നിലപാട് റഹ്മാൻ പ്രകടിപ്പിച്ചു. ആൾകാർ സംഗീതത്തെ കഥയുയുമായി സംയോജിപ്പിക്കാൻ ശ്രമിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
റോക്‌സ്‌റ്റാർ, താൾ എന്നി ചിത്രങ്ങളിൽ ഗാനങ്ങൾ ഒരു മുഖ്യ കഥാപാത്രം ആണെന്നും, ഇപ്പോൾ ഉള്ളവർക്ക് മ്യൂസിക് കൂടെ ചേർത് ഒരു സീനിന് പ്രാധാന്യം വരുത്താൻ കഴിയുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. നമ്മൾ ഗാനങ്ങളെ ഒരു ച്യുയിങ് ഗം ആയി കണ്ടാൽ നമ്മുക് ലഭിക്കുന്നതും അത് തന്നെ ആണെന്ന് റഹ്മാൻ പറയുന്നു.
Post Your Comments