
തപ്‌സി പന്നു, വിക്കി കൗശൽ, അഭിഷേക് ബച്ചൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വ്യത്യസ്ത സിനിമകളുടെ തോഴൻ എന്ന് അറിയപ്പെടുന്ന അനുരാഗ് കശ്യപ് ആദ്യമായി ഒരുക്കുന്ന മൻമാർസിയാൻ എന്ന റൊമാന്റിക് ചിത്രത്തിന്റെ ട്രൈലെർ പുറത്തിറങ്ങി. ബോളിവുഡിലെ ചട്ടക്കൂടുകൾ എല്ലാം തകർത്തെറിയുന്ന ഒരു സംവിധായകൻ ആണ് അനുരാഗ് കശ്യപ്. ഇതിനു മുൻപും അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ പ്രണയം കടന്നു വന്നിട്ടുണ്ടെങ്കിലും ഒരു മുഴുനീള പ്രണയ ചിത്രം അദ്ദേഹം ഒരുക്കുന്നത് ആദ്യമാണ്.
ഒരു ത്രികോണ പ്രണയ കഥയാണ് മൻമാർസിയാൻ പറയുന്നത്.പ്രണയം അല്ല മനുഷ്യർ ആണ് സങ്കീർണം എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. ആനന്ദ് എൽ റായാണ് ചിത്രം നിർമിക്കുന്നത്.അമിത് ത്രിവേദി ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. അനുരാഗിൽ നിന്നും വ്യത്യസ്തം ആയ ഒരു പ്രണയ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ
Post Your Comments