കേരള സംസ്ഥാന സര്‍ക്കാരിന്റെ നാല്‍പ്പത്തി എട്ടാമത് മികച്ച നടനുള്ള പുരസ്കാരം ഏറ്റുവാങ്ങിയ ഇന്ദ്രന്‍സിന്റെ വാക്കുകള്‍ കയ്യടികളോടെയാണ് സദസ്സ് ഏറ്റുവാങ്ങിയത്. കണ്ണിനു കാണാന്‍ പോലുമില്ലാത്ത എന്നെ മികച്ച നടനാക്കിയില്ലേ എന്നായിരുന്നു ഇന്ദ്രന്‍സിന്റെ ഹൃദയപൂര്‍വ്വമായ വാക്കുകള്‍.
ഇന്നലെ തലസ്ഥാനത്ത് നടന്ന ചടങ്ങില്‍ മോഹന്‍ലാല്‍ മുഖ്യാഥിതിയായി, മുഖ്യമന്ത്രി ജേതാക്കള്‍ക്ക് പുരസ്കാരങ്ങള്‍ സമ്മാനിച്ചു. ആളൊരുക്കത്തിലെ അഭിനയമാണ് ഇന്ദ്രന്‍സിനു നേട്ടം സമ്മാനിച്ചത്. ടേക്ക് ഒഫിലെ പ്രകടനത്തിലൂടെ മികച്ച നടിയായ പാര്‍വതിയും ചടങ്ങിന്റെ ആകര്‍ഷണമായി.
Post Your Comments