
സീരിയല്‍ നടിയ്ക്കെതിരെ ആക്രമണം. ഹിന്ദി ടെലിവിഷന്‍ താരം രൂപാലി ഗാംഗുലിക്കു നേരെയാണ് ആക്രണം ഉണ്ടായത്. ഞ്ചുവയസ്സുകാരന് മകനെ സ്കൂളില്‍ വിടാന്‍ പോയപ്പോഴായിരുന്നു സംഭവം. രൂപാലിയുടെ കാര്‍ ബൈക്കുമായി കൂട്ടിയിടിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം, രൂപാലി ക്ഷമ ചോദിച്ചുവെങ്കിലും ബൈക്ക് യാത്രികന് താരത്തിന്റെ കാറിന്റെ ചില്ല് അടിച്ചു തകര്‍ക്കുകയായിരുന്നു. കാറിന്റെ ചില്ല് കൊണ്ടു രൂപാലിയ്ക്ക് മുറിവേല്‍ക്കുകയും ചെയ്തു. സംഭവ സമയത്ത് മകനും മകനെ നോക്കുന്ന ആയയും കാറിനുള്ളിലുണ്ടായിരുന്നു.
Post Your Comments