
നയൻതാര വിഘ്‌നേശ് ശിവൻ പ്രണയം എന്നും കോളിവുഡിലെ ചർച്ച വിഷയം ആണ്. ഇരുവരും പരസ്പരം പ്രണയത്തിലാണ് എന്ന് തുറന്നു പറഞ്ഞട്ടിലെങ്കിലും പല സന്ദർഭങ്ങളിലും പല സൂചനകൾ തരാറുണ്ട്. ഏറ്റവും ഒടുവിൽ വിഘ്‌നേശ് ശിവൻ ഇൻസ്റ്റാഗ്രാമിൽ പങ്ക് വച്ച ചിത്രവും ടാഗ്‌ലൈനുമാണ് ചർച്ച വിഷയം ആയിരിക്കുന്നത്.
‘ഈ സ്‌നേഹത്തില്‍ ഒരുപാട് സൗഹൃദമുണ്ട്. ഈ സൗഹൃദത്തില്‍ അതിലധികം സ്‌നേഹവും,’ എന്ന ടാഗ്‌ലൈനോപ്പം നയൻതാരയ്ക്ക് ഒപ്പം നിൽക്കുന്ന ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഒന്നിച്ചുള്ള ചിത്രങ്ങൾ ഇരുവരും സോഷ്യൽ മീഡിയ വഴി പുറത്തു വിടാറുണ്ട്. അടുത്തിടെ യുഎസിൽ വെക്കേഷൻ ചിലവഴിച്ച ഇരുവരും തങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്ക് വച്ചിരുന്നു.
Post Your Comments