CinemaGeneralLatest NewsMollywood

അമ്മയില്‍ നിന്നും രാജി വയ്ക്കുന്നതിനെക്കുറിച്ച് മോഹന്‍ലാല്‍

താര സംഘടനയായ അമ്മയില്‍ ഭിന്നിപ്പ് രൂക്ഷമാണെന്നും അധ്യക്ഷ സ്ഥാനത്തു നിന്നും നടന്‍ മോഹന്‍ലാല്‍ പിന്മാറുന്നുവെന്നും വാര്‍ത്തകള്‍ വന്നിരുന്നു.  ദിലീപിനെ തിരിച്ചെടുക്കുന്നതും നടിമാരുടെ രാജിയും വിവാദമായതോടെ അധ്യക്ഷ സ്ഥാനത്തു നിന്നും മോഹന്‍ലാല്‍ രാജി വയ്ക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ ഒരു മാധ്യമം പുറത്തു വിട്ടത്.

എന്നാല്‍ ഇന്ന് കൊച്ചിയിൽ ചേര്‍ന്ന അമ്മയുടെ നിർണായക എക്സിക്യുട്ടീവ് യോഗത്തില്‍ ദിലീപിന്റെ തിരിച്ചു വരവ് ചര്‍ച്ചയായില്ലെന്ന് സംഘടനാ പ്രസിഡന്‍റ് മോഹന്‍ലാല്‍ പറഞ്ഞു. രാജി വെക്കുന്ന കാര്യം ആലോചിച്ചിട്ടില്ല . എല്ലാ അംഗങ്ങളുടെയും പിന്തുണയുമായി മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നു . എല്ലാവരും തല്ലി പിരിയേണ്ട അവസ്ഥ എത്തിയാൽ രാജി വെക്കുന്ന കാര്യം അപ്പോൾ ആലോചിക്കാമെന്നും മോഹൻലാൽ വ്യക്തമാക്കി. ആരോഗ്യപരമായ ചർച്ചയാണ് നടക്കുന്നതെന്ന് രേവതി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button