Cinema

അപോക്കലിപ്സ് നൗ എന്ന ക്ലാസിക് ചിത്രത്തിന്റെ ചരിത്രം

ലോകത്തെ മികച്ച 10 സിനിമകൾ തിരഞ്ഞെടുത്താൽ അതിൽ തീർച്ചയായും ഇടം പിടിക്കുന്ന ചിത്രങ്ങൾ ആണ് “ഗോഡ് ഫാദർ ട്രിലജി”യും “അപോക്കലിപ്സ് നൗ”വും. ഈ മൂന്ന് സിനിമകളും സംവിധാനാം ചെയ്തിരിക്കുന്നത് ഒരാൾ തന്നെ  എന്നത് ആണ് ഏറ്റവും വലിയ പ്രത്യേകത. സിനിമയെ ഒരു ലോകം ആയി കണ്ടാൽ ആ ലോകത്ത് ഇറങ്ങുന്ന എല്ലാ ഗ്യാങ്സ്റ്റർ സിനിമകൾക്കും പ്രചോദനം ആകുന്ന ചിത്രം ആണ് ഗോഡ് ഫാദർ എന്ന “ഫ്രാൻസിസ് ഫോർഡ് കൊപ്പോള” ചിത്രം. മാരിയോ പുസോയുടെ നോവലിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രം ഇന്നും സിനിമ സ്നേഹികളുടെ പ്രിയപ്പെട്ട ചിത്രം ആണ്. ഗോഡ് ഫാദർ പോലെ തന്നെ ലോകം ക്ലാസിക് ആയി കരുതുന്ന ചിത്രം ആണ് വിയറ്റ്നാം യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പുറത്തിറങ്ങിയ “അപോക്കലിപ്സ് നൗ” എന്ന കൊപ്പോള ചിത്രം. ചിത്രത്തിന്റെ ആദ്യ പ്രദർശനത്തിനായി ഒത്തുകൂടിയ മാധ്യമപ്രവർത്തകരെ കാണുന്ന വേളയിൽ കൊപ്പോള പറഞ്ഞത് “എന്റെ സിനിമ വിയറ്റ്നാമിനെ കുറിച്ചുള്ളത് അല്ല , എന്റെ സിനിമ ആണ് വിയറ്റ്നാം” എന്നാണ്. അദ്ദേഹം അങ്ങനെ പറയാൻ കാരണം അറിയണമെങ്കിൽ ആ ചിത്രം നിർമിക്കാൻ അവർ അനുഭവിച്ച കഷ്ടപാടുകളെ കുറിച്ച് അറിയണം.

ചരിത്രത്തിൽ തന്നെ ഒരു സിനിമയും ഇത്രയും കുഴപ്പം നിറഞ്ഞതും കുഴഞ്ഞു മറിഞ്ഞ രീതിയിലും  നിർമിക്കപെട്ടിട്ടില്ല. ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഡെന്നിസ് ഹോപ്പർ പറഞ്ഞത് “ഞാൻ ഒരു യുദ്ധത്തിൽ പങ്കെടുത്തതു പോലെയാണ് എനിക്ക് തോന്നുന്നത്” എന്നാണ്.

കുഴപ്പങ്ങളോടെ ആണ് കൊപ്പോള ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചത്. കൊപ്പോള പ്രധാന കഥാപാത്രമായി ആദ്യം തീരുമാനിച്ചത് സ്റ്റീവ് മാക്ക്വീൻ നെയാണ്‌ . എന്നാൽ അദ്ദേഹം ചിത്രത്തിൽ നിന്നും പിന്മാറി. അതിനു ശേഷം അദ്ദേഹം ജാക്ക് നിക്കോള്സണ്, അൽ പാച്ചിനോ, റോബർട്ട് റെഡ്ഫോർഡ് എന്നി നടന്മാരെ സമീപിച്ചു. പക്ഷെ അവരാരും വേഷം ഏറ്റെടുക്കാൻ തയ്യാറായിരുന്നില്ല.എല്ലാത്തിനും ഒടുവിൽ ഹാർവി കെയ്റ്റിൽ എന്ന നടനുമായി അദ്ദേഹം കരാർ ഒപ്പു വച്ചു . പക്ഷെ ചിത്രത്തിന്റെ ശനിദിശ അവിടെയൊന്നും അവസാനിക്കുന്നില്ലായിരുന്നു. പരസ്പരം ഒത്തു പോകാൻ കഴിയാത്തതിനാൽ ഹാർവിയെ കൊപ്പോള പുറത്താക്കി. പകരം മാർട്ടിൻ ഷീൻ എന്ന നടനെ ആ സ്ഥാനത്തേക്ക് കൊണ്ട് വന്നു. മാർട്ടിൻ ആണേൽ മുഴുവൻ സമയം മദ്യത്തിന് അടിമയായി ജീവിക്കുന്ന ഒരാൾ ആയിരുന്നു. മദ്യം, മയക്കുമരുന്നുകൾ, ഉഷ്ണമേഖലാ രോഗങ്ങൾ, മോശം കാലാവസ്ഥ എന്നിവയാൽ ചിതറി കിടക്കുന്ന ലൊക്കേഷനിലേക്ക് ആണ് മാർട്ടിൻ ഷീൻ കടന്നു വന്നത്.

പലപ്പോഴും അക്രമാസക്തമായ മാർട്ടിൻ ജനൽ ചില്ലുകൾ അടിച്ചു പൊളിക്കുകയും ഒരു സമയം കൊപ്പോളയെ തന്നെ ആക്രമിക്കാൻ തുനിയുകയും ചെയ്തിരുന്നു . പിന്നീട് ചിത്രത്തിന്റെ നിർമാണ സമയത്തെ “കുഴപ്പം പിടിച്ച ഒന്ന്” എന്നാണ് മാർട്ടിൻ വിശേഷിപ്പിച്ചത്. താൻ അവിടെ നിന്ന് ജീവനോട് തിരിച്ചു വരുമോ എന്ന് പോലും അദ്ദേഹം സംശയിച്ചിരുന്നതായി സുഹൃത്തുക്കൾ വെളിപ്പെടുത്തിയിട്ടുണ്ട് .

ഫിലിപ്പീൻസിൽ നടന്ന ഷൂട്ട് വളരെയേറെ കുഴപ്പം പിടിച്ചിരുന്ന ഒന്നായിരുന്നു.എരുമകളെ കൊല്ലുന്ന ആചാരം ദൃശ്യവത്കരിച്ചതിനു കൊപ്പോള വിവാദത്തിൽ പെട്ടതും രാത്രി സമയങ്ങളിൽ സെറ്റിൽ നുഴഞ്ഞു കയറി വന്നിരുന്ന കടുവകൾ , ഫിലിപ്പീൻ ഭരിച്ചിരുന്ന ഏകാധിപതി ലൊക്കേഷനിൽ നിന്നും ഹെലികോപ്റ്ററുകൾ കൊണ്ട് പോകുന്നതും മോശം നിലയിൽ ആയ നിർമാണത്തെ കൂടുതൽ പരിതാപകരം ആയ അവസ്ഥയിലേക്ക് എത്തിച്ചു.

ആത്മാർത്ഥത കൂടി പോയ പ്രോപ്പർട്ടി ജോലിക്കാർ ഡമ്മികൾക്ക് പകരം യഥാർത്ഥ ശവശരീരങ്ങൾ ഉപയോഗിച്ച വിവരം വളരെ വൈകിയാണ് അദ്ദേഹം അറിയുന്നത്. പ്രശ്നങ്ങൾ കൂടുതൽ വഷളാകാൻ ഇത് തന്നെ ധാരാളം ആയിരുന്നു.

ചലച്ചിത്ര ഇതിഹാസമായി കണക്കാക്കുന്ന മെർലോൺ ബ്രാണ്ടോ സെറ്റിൽ എത്തിയതോടെ സ്ഥിതിഗതികൾ വീണ്ടും വഷളാകാൻ തുടങ്ങി.അമിത മദ്യപാനം കാരണം ആവശ്യത്തിലധികം തടിയും ആയാണ് ബ്രാണ്ടോ എത്തിയത്. ഇതിനെല്ലാം പുറമെ സ്‌ക്രിപ്റ് നോക്കുകയോ അതെന്താണ് എന്നു പോലും അറിയാതെ ആണ് അദ്ദേഹത്തിന്റെ വരവ്. സ്‌ക്രിപ്റ് വായിച്ചതിനു ശേഷം ബ്രാണ്ടോ അഭിനയിക്കാൻ വിസമ്മതിച്ചു, അവസാന തന്നെ ഇരുട്ടിൽ ഇരുത്തി ചിത്രീകരിക്കണം എന്നും താന് അപ്പോൾ മനസ്സിൽ വരുന്നത് ഡയലോഗ് ആയി പറയും എന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ അഭിനയിക്കാം എന്ന് സമ്മതിച്ചു.പിറ്റേ ദിവസം അദ്ദേഹം സെറ്റിൽ എത്തിയത് തല മുണ്ഡനം ചെയ്തായിരുന്നു.

ഷൂട്ട് സമയത് സംവിധായകൻ ഫ്രാൻസിസ് ഫോർഡ് കൊപ്പോളയുടെ 45 കിലോയോളം ഭാരം കുറയുകയും അദ്ദേഹം ആത്മഹത്യാ ചെയ്യും എന്ന് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഇതിനെല്ലാം പുറമെ അഭിനയിതാവ് മാർട്ടിൻ ഷീൻ ഹൃദയാഘാതം മൂലം വീണതും ചിത്രത്തെ കൂടുതൽ സങ്കീര്ണതയിൽ എത്തിച്ചു.

ഇത് കൊണ്ടൊന്നും തീരുന്നില്ലായിരുന്നു കൊപ്പോളയുടെ കഷ്ടപ്പാട് . പെട്ടെന്ന് ഉണ്ടായ കൊടുകാറ്റിൽ ചിത്രത്തിന്റെ സെറ്റ് മുഴുവൻ തകർന്നു. ഇതിനെല്ലാം പുറമെ നടൻ ഡെന്നിസ് ഹോപ്പറിന് വേണ്ടി ദിവസവും സെറ്റിൽ എത്തിക്കേണ്ടിയിരുന്നത് ലോഡ്‌ കണക്കിന് മയക്കു മരുന്നും മദ്യവും ആയിരുന്നു. ഈ നിബന്ധനയിൽ ആണ് ഡെന്നിസ് അഭിനയിക്കാം എന്ന് സമ്മതിച്ചതും.

ബ്രാൻഡോക്ക് ഹോപ്പറിനെ കാണുന്നത് തന്നെ ഇഷ്ടം അല്ലായിരുന്നു. അവർ ഒരുമിച്ചുള്ള സീനുകൾ ചെയ്യാൻ പോലും ബ്രാണ്ടോ തയ്യാർ അല്ലായിരുന്നു. അവർ തമ്മിൽ ഉള്ള സംഭാഷണം വേറെ വേറെ ആയി ആണ് ചിത്രീകരിച്ചത്. തന്നെ സിനിമയുടെ സംഘം ഒരുപാട് ഉപയോഗിച്ചുവെന്നും ഇനി വേണേൽ വേറെ ആളെ കാസറ്റ് ചെയ്യാൻ പറഞ്ഞ ശേഷം അദ്ദേഹം സെറ്റ് വിട്ട് തിരിച്ചു പോയി.

ഈ സങ്കീർണം ആയ അവസ്ഥയെല്ലാം താണ്ടി അവസാനം കൊപ്പോള ചിത്രം പൂർത്തിയാക്കി. 42 ദിവസത്തെ ചിത്രീകരണം കൊണ്ട് തീരേണ്ട ചിത്രം അവസാനിച്ചത് 476 ദിവസം കൊണ്ടാണ്. ലോകത് ഒരു ചിത്രവും നിർമ്മാണഘട്ടത്തിൽ ഇത്രയും പ്രശ്നങ്ങളിലൂടെ കടന്നു പോയിട്ടുണ്ടാവില്ല. അഥവാ കടന്നു പോയാലും ആ ചിത്രം പുറത്തിറങ്ങിയിട്ടുണ്ടാവില്ല.

പക്ഷെ ചിത്രവും കോപ്പോളോയും നേരിട്ട കഷ്ടപ്പാടുകൾക്ക് പിന്നീട് ഫലം ഉണ്ടായി. ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്ര മേളകളിൽ ഒന്നായ ക്യാൻസ് ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള പാം ഡി ഓർ അപോക്കലിപ്സ് നൗ സ്വന്തം ആക്കി. അൻപത്തിരണ്ടാമത് ഓസ്കാർ അവാർഡിൽ മികച്ച ചിത്രത്തിനുള്ള നോമിനേഷൻ നേടിയ ചിത്രം മികച്ച ഛായാഗ്രാഹകനുള്ള ഓസ്കാർ നേടുകയും ചെയ്തിരുന്നു .a

shortlink

Post Your Comments


Back to top button