കേരളത്തിലെ വിതരണാവകാശത്തില്‍ റെക്കോഡ് നേട്ടം കൈവരിക്കാന്‍ യന്തിരന് ടീം. ഭീമമായ തുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇതിനായി ആവശ്യപ്പെടുന്നത്. സിനിമയുടെ വിതരണാവകാശം ആരും സ്വന്തമാക്കിയിട്ടില്ല, ആഗസ്റ്റ് സിനിമാസ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
കേരളത്തിലേക്ക് യന്തിരന് എന്‍ട്രി ചെയ്യണമെങ്കില്‍ ഇരുപത് കോടിയോളം രൂപ ആവശ്യപ്പെട്ടതായാണ് ഒടുവിലത്തെ വിവരം. ഇന്ത്യന്‍ സിനിമയില്‍ ബാഹുബലിക്കും മേലെയുള്ള വിപണന തന്ത്രമാണ് ശങ്കര്‍-രജനി ടീമിന്റെ യന്തിരന് 2.0ലക്ഷ്യം വയ്ക്കുന്നത്. നവംബര്‍ 29ന് റിലീസ് ചെയ്യുന്ന ചിത്രത്തിനായി ആരാധകര്‍ അക്ഷമയോടെ കാത്തിരിക്കുകയാണ്.
Post Your Comments