ഹിന്ദി, തമിഴ് തുടങ്ങി വിവിധ ഭാഷകളില്‍ വന്‍ വിജയമായ ബിഗ് ബോസ് രോയാലിട്ടി ഷോ മലയാളത്തിലും വിജയകരമായി മുന്നോട്ടു പോകുകയാണ്. മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ഷോയില്‍ പതിനാറു മത്സരാര്‍ത്ഥികളാണ് ഉണ്ടായിരുന്നത്. ഓരോ ആഴ്ചയും ഇവരില്‍ ഒരാള്‍ പുറത്താകാറുണ്ട്. നാല്പത്തി ഒന്ന് ദിവസത്തെ ബിഗ് ബോസ് ഷോയില്‍ നിന്നും പുറത്തായിരിക്കുകയാണ് അവതാരകയും സാമുഹിക പ്രവര്‍ത്തകയുമായ ദിയ സന.
ബിഗ് ബോസില്‍ നിന്നുംപുറത്തായ ദിയ താന്‍ അവിടെ നേരിട്ട വിവേചന ങ്ങളെക്കുറിച്ചു ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു. രഞ്ജിനിയും ശ്വേതയും ആദ്യം ഒന്നും മിണ്ടാറില്ലായിരുന്നുവെന്നും പലപ്പോഴും താനും ഹിമ ശങ്കറും നിറത്തിന്റെ പേരില്‍ വിവേചനം നേരിട്ടുവെന്നും ദിയ പറയുന്നു.
ദിയയുടെ വാക്കുകള്‍ ഇങ്ങനെ…” ശ്വേത മേനോന്‍ എന്നെ കരിഞ്ഞ മമ്മൂട്ടി എന്ന് പറഞ്ഞിരുന്നു. മറ്റ് പലര്‍ ഞാനും ഹിമയും കുളിക്കാറില്ല, വൃത്തിയില്ല എന്നൊക്കെ പറയുമ്പോഴും ഇതെല്ലാം വിവേചനമാണെന്ന് കൃത്യമായി അറിയാമായിരുന്നു. എന്നാല്‍ ഗതികേട് കൊണ്ട് അതൊക്കെ ചിരിച്ച് കൊണ്ട് നേരിടേണ്ടി വന്നിട്ടുണ്ട്. അവിടെ കളിയില്‍ തുടരണമെങ്കില്‍ അത് മാത്രമായിരുന്നു വഴി. ഈ സാഹചര്യത്തില്‍ അഞ്ജലി വന്നപ്പോള്‍ അതൊരു ആശ്വാസമായിരുന്നു. അര്‍ച്ചന മാത്രമായിരുന്നു തനിക്ക് ആശ്വാസമായി ഉണ്ടായിരുന്നത്. അവളുമായി ശരിക്കും കൂട്ടായിരുന്നെന്നും ദിയ പറയുന്നു.
Post Your Comments