താര സംഘടനയായ അമ്മയിലേയ്ക്ക് നടന് ദിലീപിനെ തിരിച്ചെടുക്കുന്നതിനെ സംബന്ധിച്ച് വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ വിഷയത്തില്‍ പ്രതികരിച്ച് നടന് ടൊവീനോ. നടന് ദിലീപിനെ അമ്മയിൽ നിന്ന് പുറത്താക്കിയതും തിരിച്ചെടുത്തതും നടിമാരുടെ രാജിയും ഒഴിവാക്കേണ്ടതായിരുന്നുവെന്ന് താരം അഭിപ്രായപ്പെട്ടു. ചിന്തിച്ച് തീരുമാനമെടുക്കേണ്ട കാര്യങ്ങളാണ് നടന്നതെന്നും ടൊവീനോ പറഞ്ഞു.
കൂടാതെ നടിയെ ആക്രമിച്ച കേസ് ഒരു സംഘടനാ പ്രശ്നമല്ലെന്നും അതിനെ കുറ്റകൃത്യമായി കാണണമെന്നും അഭിപ്രായപ്പെട്ട ടൊവീനോ ഈ സംഭവത്തെ സംഘടനാ പ്രശ്നങ്ങളായി ഊതിപെരുപ്പിക്കുന്നത് മാധ്യമങ്ങളാണെന്നും പറഞ്ഞു. കുറ്റം തെളിയിക്കപ്പെടേണ്ടതാണ്. കുറ്റവാളിയാണെങ്കിൽ ശിക്ഷിക്കപ്പെടുകയും അല്ലെങ്കിൽ യഥാർഥ കുറ്റവാളിയെ കണ്ടെത്തുകയും വേണം. കോടതിയാണ് അന്തിമ തീർപ്പ് കൽപ്പിക്കേണ്ടതെന്നും ടൊവീനോ കൂട്ടിച്ചേര്‍ത്തു
Post Your Comments