Cinema

ബാഹുബലിക്ക് മുന്‍പുള്ള കഥയുമായി നെറ്റ്ഫ്‌ലിക്‌സ് എത്തുന്നു

ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പണംവാരി ചിത്രമാണ് ബാഹുബലിയും അതിന്റെ രണ്ടാം ഭാഗവും. രാജമൗലി സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രഭാസ്, റാണ, അനുഷ്‌ക്ക ഷെട്ടി, രമ്യാ കൃഷ്ണന്‍ എന്നിവരായിരുന്ന പ്രധാന താരങ്ങള്‍. എന്നാല്‍ ബാഹുബലി ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുമായാണ് വെബ് സീരിസുകള്‍ക്ക് പ്രശസ്തമായ നെറ്റഫ്‌ലിക്‌സ് എത്തുന്നത്. ബാഹുബലിക്കും ഭല്ലാല്‍ദേവനും മുമ്പുള്ള മഹിഷ്മതിയുടെയും ശിവകാമിയുടെയും കഥയാണ് വെബ് സീരീസായ “ബാഹുബലി ബിഫോര്‍ ദി ബിഗിനിംഗ്” പറയാന്‍ പോകുന്നത്.

 

“റൈസ് ഓഫ് ശിവകാമി” എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് സീരീസ് ഒരുങ്ങുന്നത്. സീരീസിന് രണ്ടു സീസണ്‍ ഉണ്ടാകുമെന്നാണ് അറിയാന്‍ കഴിയുന്നത്. നെറ്റ്ഫ്‌ലിക്‌സ് ടീം ബാഹുബലിയുടെ അണിയറ പ്രവര്‍ത്തകരുമായി കൈക്കോര്‍ത്തു കഴിഞ്ഞു എന്നാണ് വാര്‍ത്തകള്‍. ചിത്രത്തിലെ കഥാപാത്രങ്ങള്‍ ആരൊക്കെയാണെന്ന് ഇതുവരെ തീരുമാനം ആയിട്ടില്ല.

“സെക്ക്രഡ് ഗെയിംസ്” എന്ന സിരീസിലൂടെയാണ് നെറ്റഫ്‌ലിക്‌സ് ഇന്ത്യയില്‍ ചുവടുറപ്പിച്ചത്. കഴിഞ്ഞ മാസം പുറത്തിറങ്ങിയ സെക്ക്രഡ് ഗെയിം വന്‍ വിജയമായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button