
മംമ്ത മോഹന്‍ദാസിനെ നായകിയാക്കി പുതുമുഖ സംവിധായകനായ അല്‍താഫ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് നീലി. ഹൊറര്‍ പശ്ചാത്തലത്തിലുള്ള ചിത്രത്തിന്റെ ട്രൈലര്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു.
ലക്ഷ്മി എന്ന അമ്മ വേഷമാണ് മംമ്ത ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രം പ്രധാനമായും മംമ്തയുടെ കഥാപാത്രത്തെയും അവരെ ചുറ്റിപ്പറ്റിയുള്ള രഹസ്യങ്ങളെയും കുറിച്ചാണ് പറയുന്നത്.
അനൂപ് നേനോന്‍, ബാബുരാജ്, മറിമായം ശ്രീകുമാര്‍, സിനില്‍ സൈനുദ്ദീന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Post Your Comments