Cinema

തന്റെ ക്ലാസിക്ക് സിനിമയായ നായകന്‍ രൂപം കൊള്ളാന്‍ പ്രചോദനമായ സിനിമയെക്കുറിച്ച് തുറന്ന് പറഞ്ഞ് കമല്‍ഹാസന്‍

ഇന്ത്യയില്‍ സിനിമയെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും പ്രചോദനമാണ് കമല്‍ഹാസന്‍ എന്ന നടന്‍. തന്റെ വളര്‍ച്ചക്ക് പ്രചോദനമായ സംവിധായകരെക്കുറിച്ച് പല അവസരത്തിലും തുറന്നു പറഞ്ഞ ആളാണ് അദ്ദേഹം.

ഇത്തവണ തന്റെ ക്ലാസിക്ക് ഗ്യാങ്സ്റ്റര്‍ ചിത്രമായ നായകന്‍ ജനിക്കാന്‍ കാരണമായ ചിത്രത്തെക്കുറിച്ച് തുറന്നു പറയുകയാണ് അദ്ദേഹം. തനിക്ക് ഇപ്പോള്‍ കാണുമ്പോഴും രോമാഞ്ചം തോന്നുന്ന ചിത്രമാണ് ‘സെര്‍ജിയോ ലിയോണ്‍’ സംവിധാനം ചെയ്ത ‘വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ അമേരിക്ക’യെന്നും ആ ചിത്രമാണ് ‘നായകന്‍’ എന്ന ചിത്രം നിര്‍മ്മിക്കാന്‍ പ്രചോദനമായതെന്നും അദ്ദേഹം എംഎന്‍ പ്ലസ് ചാനലില്‍ നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ലിയോണ്‍ ആ ചിത്രത്തിലൂടെ കൊണ്ടു വന്ന ട്രെന്‍ഡാണ് പിന്നീട് ഒരുപാട് സംവിധായകര്‍ പിന്തുടര്‍ന്നതെന്നും കമല്‍ വ്യക്തമാക്കി. ചിത്രത്തിലെ സംഗീതത്തിനെയും അഭിനേതാക്കളെയും വാനോളം പുകഴത്തുന്നുണ്ട് കമല്‍.

ഇപ്പോള്‍ ആഗസ്റ്റ് 10 നു പുറത്തിറങ്ങുന്ന തന്റെ ഏറ്റവും പുതിയ ചിത്രമായ വിശ്വരൂപം 2 വിന്റെ തിരക്കുകളിലാണ് അദ്ദേഹം. 2014 പുറത്തിയ സുപ്പര്‍ഹിറ്റ് ചിത്രമായ വിശ്വരൂപത്തിന്റെ രണ്ടാം പതിപ്പാണിത്.

shortlink

Related Articles

Post Your Comments


Back to top button