
സൂപ്പര്‍താരങ്ങളുടെ നായികയായി തിളങ്ങുന്ന തെന്നിന്ത്യന്‍ താര സുന്ദരി കാജല്‍ അഗര്‍വാള്‍ തന്റെ ഇഷ്ട താരത്തെക്കുറിച്ചു വെളിപ്പെടുത്തുന്നു. മഹധീരം, തുപ്പാക്കി, ജില്ല തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പരിചിതയായ കാജല്‍ കേരളത്തെക്കുറിച്ചും മലയാള സിനിമയെക്കുറിച്ചും ഒരു അഭിമുഖത്തില്‍ തുറന്നു പറയുന്നു.
കേരളത്തില്വരാന് തനിയ്ക്ക് ഏറെ ഇഷ്ടമാണെന്നും കേരളത്തിലെ ജനങ്ങളെ താന്‍ ഒരുപാട് ഇഷ്ടപ്പെടുന്നുവെന്നും താരം തുറന്നു പറഞ്ഞു. മറ്റ് തെന്നിന്ത്യന്‍ സിനിമകള്‍ പേലെയാണ് തനിയ്ക്ക് മലയാള സിനിമയും. മലയാളം സംസാരിക്കാന്‍ അറിയില്ലെങ്കിലും സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും കാജല്‍ പറഞ്ഞു.
മലയാള സിനിമയെ ശരിയ്ക്കും ഒരു അത്ഭുതമായിട്ടാണ് താന്‍ കാണുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു. മലയാളത്തില്‍ തനിയ്ക്ക് കൂടുതല്‍ ഇഷ്ടം മോഹന്‍ലാല്‍ സാറിനെയാണെന്നും കാജല്‍ പറയുന്നു. മമ്മൂട്ടി സാറിനേയും ഇഷ്ടമാണ്. അദ്ദേഹത്തെ താന്‍ ജിമ്മില്‍ വച്ച് ഒരു തവണ കണ്ടിരുന്നുവെന്നും കാജല്‍ കൂട്ടിച്ചേര്‍ത്തു. കൂടാതെ ദുല്‍ഖര്‍ സല്മാന്, നിവിന്‍ പോളി ഇവരെയൊക്കെ ഇഷ്ടമാണെന്നു പറഞ്ഞ താരം ഒരുപാട് നല്ല താരങ്ങള്‍ മലയാള സിനിമയിലുണ്ടെന്നും അഭിപ്രായപ്പെട്ടു.
Post Your Comments