NEWSUncategorized

2.0 പോലൊരു ചിത്രമൊരുക്കാന്‍ ഇന്ത്യയില്‍ ശങ്കറിനു മാത്രമേ സാധിക്കുവെന്ന് എആര്‍ റഹ്മാന്‍

രജനികാന്തിനെ നായകനാക്കി ശങ്കര്‍ ഒരുക്കുന്ന ബ്രഹ്മാണ്ട ചിത്രമാണ് 2.0. രജനികാന്ത് തന്നെ നായകനായി അഭിനയിച്ച എന്തിരന്‍ എന്ന ചിത്രത്തിന്റെ രണ്ടാം പതിപ്പാണിത്. രജനി ആരാധകര്‍ ഉള്‍പ്പടെയുള്ള പ്രേക്ഷകര്‍ ചിത്രത്തിനായി കാത്തിരിക്കുകയാണ്. ചിത്രത്തിന്റെ സംഗീത സംവിധായകനായ എആര്‍ റഹ്മാന്റെ വാക്കുകള്‍ ആരാധകരെ വീണ്ടും ആവേശത്തിലെത്തിച്ചിരിക്കുകയാണ്.

ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങള്‍ അവിശ്വസിനീയമാണെന്നും ഇങ്ങനെ ഒരു ചിത്രം അണിയിച്ചൊരുക്കന്‍ ഇന്ത്യയില്‍ ശങ്കറിനു മാത്രമേ കഴിയുകയുള്ളുവെന്നും അദ്ദേഹം ഇന്ത്യക്കാരനായതില്‍ അഭിമാനമാണെന്നും സിഎന്‍എന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ റഹ്മാന്‍ പറയുന്നു.  സിനിമയ്ക്കായി തനിക്കു വേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് കൃത്യമായി അറിയാവുന്ന ആളാണ് ശങ്കര്‍, ക്വാളിറ്റിയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും അദ്ദേഹം തയ്യാറല്ലെന്നും റഹ്മാന്‍ പറഞ്ഞു.

നവംബര്‍ 29നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. രജനികാന്തിനു പുറമേ ചിത്രത്തില്‍ ബോളിവുഡ് സുപ്പര്‍താരം അക്ഷയ് കുമാറും എമി ജാക്‌സണും പ്രധാന വേഷങ്ങളിലെത്തുന്നു.

shortlink

Related Articles

Post Your Comments


Back to top button